08 July Thursday

ആലപ്പുഴ എംഎൽഎ പി പി ചിത്തരഞ്‌ജനെതിരെ വധഭീഷണി

വെബ് ഡെസ്‌ക്‌Updated: Thursday Jul 8, 2021

ആലപ്പുഴ > ആലപ്പുഴ എംഎൽഎ പി പി ചിത്തരഞ്‌ജനെതിരെ വധഭീഷണി. തിരുവനന്തപുരത്തെ എംഎൽഎ ഹോസ്‌റ്റലിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. എംഎൽഎയുടെ കൈയും കാലും വെട്ടി ആലപ്പുഴ നഗരസഭയ്ക്ക് മുന്നിൽ വയ്‌ക്കുമെന്നും കുടുംബാംഗങ്ങൾക്ക് വിഷം നൽകുമെന്നുമാണ് ഭീഷണി. ബെന്നി മാർട്ടിൻ മൂവാറ്റുപുഴ എന്ന പേരിലാണ്‌ കത്ത്‌‌. ഒമ്പത്‌ ദിവസത്തിനകം രാജ്യംവിടണമെന്നും കത്തിലുണ്ട്‌.

തലശേരി എംഎൽഎ എ എൻ ഷംസീർ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം എന്നിവർക്കെതിരെയും ഭീഷണിയുണ്ട്‌. പി പി ചിത്തരഞ്‌ജൻ എംഎൽഎ മുഖ്യമന്ത്രിക്കും നിയമസഭാ സ്‌പീക്കർക്കും പരാതി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top