
കൊച്ചി : സമൂഹമാധ്യമത്തിൽ സജീവമായ സംവിധായകനാണ് ജൂഡ് ആന്തണി. വീട്ടുകാരുടെ ആശിര്‍വാദത്തോടെ വിവാഹിതരായ സാറ-ജീവന്‍ ദമ്പതികളുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളെ മനോഹരമായി അവതരിപ്പിച്ച സാറാസ് ആണ് ജൂഡിന്റെ പുതിയ ചിത്രം. പ്രസവിക്കാൻ ഇഷ്ടമല്ലാത്ത സാറയുടെ ജീവിതം സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാകുകയാണ്. അതിനു പിന്നാലെ ജൂഡ് സോഷ്യൽ മീഡിയയിൽ ജൂഡ് പങ്കുവച്ച ഒരു പോസ്റ്റാണ് ആരാധകർ ചർച്ചയാക്കിയിരിക്കുന്നത്.
‘സത്യ ക്രിസ്ത്യാനി എന്ന് കാണിക്കാൻ ഒന്നും ചെയ്യണ്ട. കർത്താവ് പറഞ്ഞ കാര്യങ്ങൾ മനസിലാക്കി അതിലെ നന്മകൾ പ്രാവർത്തികമാക്കിയാൽ മതി .
എന്ന്, കർത്താവിൽ വിശ്വസിക്കുന്ന അഭിമാനിക്കുന്ന ജൂഡ്’- എന്നായിരുന്നു താരത്തിന്റെ പോസ്റ്റ്. ഇതിനു താഴെയായായി വിമർശനം ശക്തമാകുകയാണ്.
‘ഭ്രൂണഹത്യ പ്രോത്സാഹിപ്പിക്കാൻ കർത്താവിന്റെ പേരും പറഞ്ഞ് ഇറങ്ങിയേക്കുവാ അങ്ങനെയെങ്കിൽ saras ന്റെ തീം കൊടും പാപം അല്ലെ 🙏🙏🙏, കർത്താവിന്റെ പേര് പറഞ്ഞു നായികരിക്കാൻ വന്നേക്കുവാ… തനിക്ക് നാണമില്ലേ…, കഥകളിൽ ഒക്കെ വിശ്വസിക്കുവോ. കഥ വേറെ ജീവിതം വേറെ’ തുടങ്ങിയ വിമർശങ്ങൾ ശക്തമാകുകയാണ്.
സത്യ ക്രിസ്ത്യാനി എന്ന് കാണിക്കാൻ ഒന്നും ചെയ്യണ്ട. കർത്താവ് പറഞ്ഞ കാര്യങ്ങൾ മനസിലാക്കി അതിലെ നന്മകൾ പ്രാവർത്തികമാക്കിയാൽ മതി . എന്ന് കർത്താവിൽ വിശ്വസിക്കുന്ന അഭിമാനിക്കുന്ന ജൂഡ്
Posted by Jude Anthany Joseph on Thursday, July 8, 2021
Post Your Comments