08 July Thursday

അഭയ കേസ്: പ്രതികള്‍ക്ക് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

വെബ് ഡെസ്‌ക്‌Updated: Thursday Jul 8, 2021

കൊച്ചി>  അഭയ കേസിലെ പ്രതികള്‍ക്ക് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചതിനെതിരെ  ഹൈക്കോടതിയില്‍ ഹര്‍ജി.

 ജീവപര്യന്തം കഠിന തടവ് ലഭിച്ച പ്രതികളായ ഫാ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് കഴിഞ്ഞ  90 ദിവസത്തെ പരോള്‍ അനുവദിച്ചത് ചോദ്യം ചെയ്ത് ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് കോടതിയെ സമീപിച്ചത്.

പരോള്‍ അനുവദിച്ചത് സുപ്രീം കോടതി നിയോഗിച്ച ജയില്‍ ഹൈപവര്‍ കമ്മിറ്റി ആണെന്ന വിശദീകരണം കളവാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതികള്‍ക്ക് സിബിഐ കോടതി ശിക്ഷ വിധിച്ച് അഞ്ച് മാസം തികയുന്നതിന്  മുന്‍പ് നിയമ വിരുദ്ധമായി  സര്‍ക്കാര്‍ പരോള്‍ അനുവദിച്ചെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top