ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്തി Virbhadra Singh അന്തരിച്ചു

ഷിംല: ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരഭദ്ര സിംഗ്ഇ (Virbhadra Singh) ഇന്ന് പുലർച്ചെ അന്തരിച്ചു. 

പുലർച്ചെ 3.40 ന് ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിൽ (IGMC) വച്ചായിരുന്നു മരണം സംഭവിച്ചത്.  87 വയസായിരുന്നു.  തിങ്കളാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ (Virbhadra Singh) ഐസിയുവിൽ  പ്രവേശിപ്പിച്ചിരുന്നു.  അവിടെ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 

ഏ​പ്രി​ല്‍ 13 ന് അ​ദ്ദേ​ഹ​ത്തി​ന് കൊവി​ഡ് (Covid19) സ്ഥി​രീ​ക​രി​ച്ചിരുന്നു. തു​ട​ര്‍​ന്ന് മൊ​ഹാ​ലി​യി​ലെ മാ​ക്സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഏ​പ്രി​ല്‍ 23ന് ​ഷിം​ല​യി​ലേ​ക്ക് പോ​ന്നു. ശ്വാ​സ​ത​ട​സം നേ​രി​ട്ട​തോ​ടെ ഇ​ന്ദി​രാ​ഗാ​ന്ധി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ജൂ​ണ്‍ 11ന് ​വീ​ണ്ടും കൊ​വി​ഡ് ബാ​ധി​ച്ചെ​ങ്കി​ലും താ​മ​സി​യാ​തെ നെ​ഗ​റ്റീ​വാ​യി​രു​ന്നു.

ഒ​ന്‍പത് ത​വ​ണ എം​എ​ല്‍​എ ആ​യ വീ​ര​ഭ​ദ്ര സിം​ഗ് ആ​റ് ത​വ​ണ ഹി​മാ​ച​ല്‍ മു​ഖ്യ​മ​ന്ത്രി​യാ​യിരുന്നു. കൂടാതെ അ​ഞ്ച് ത​വ​ണ എം​പി​യു​മാ​യി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *