08 July Thursday

മലയാളി വായനയെ ജനകീയ ഉത്സവമാക്കുന്ന ജനത: എം ബി രാജേഷ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 8, 2021

വായന പക്ഷാചരണത്തിന്റെ സംസ്ഥാനതല സമാപനം കണ്ണൂരിൽ സ്പീക്കർ എം ബി രാജേഷ് ചിത്രംവരച്ച് ഉദ്ഘാടനംചെയ്യുന്നു

കണ്ണൂർ > വായനയെ ജനകീയ ഉത്സവമാക്കുന്ന ജനതയാണ്‌ മലയാളികളെന്ന്‌ സ്‌പീക്കർ എം ബി രാജേഷ്. 
വായനശാല മുറ്റത്ത്‌ നിന്ന്‌ മലയാളികൾ ചർച്ചചെയ്യാത്ത ലോകകാര്യങ്ങളില്ല. വായന വ്യക്തിപരമായ അനുഭൂതിയും അനുഭവവും മാത്രമല്ല  മനുഷ്യനെ  നവീകരിക്കുന്ന സാമൂഹ്യ രാഷ്ട്രീയ പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു.  വായനാ പക്ഷാചരണത്തിന്റെ സംസ്ഥാനതല സമാപനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
 
ജില്ലാ പഞ്ചായത്ത്‌ ഹാളിൽ നടന്ന ചടങ്ങിൽ പ്രദീപ്‌ ചൊക്ലി വരച്ച ചിത്രത്തിൽ കൈയൊപ്പ്‌ ചാർത്തിയായിരുന്നു ഉദ്‌ഘാടനം.  രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. മന്ത്രി എം വി ഗോവിന്ദൻ  വായനസന്ദേശം നൽകി. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു ഐ വി ദാസ്‌ അനുസ്‌മരണം നടത്തി.
 
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ, മേയർ ടി ഒ മോഹനൻ, പി എൻ പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ,  ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ്‌ കെ വി കുഞ്ഞികൃഷ്‌ണൻ,  കരിവെള്ളൂർ മുരളി, അഡ്വ. പി കെ അൻവർ, ലൈബ്രറി കൗൺസിൽ ജില്ലാ  പ്രസിഡന്റ്‌ മുകുന്ദൻ മഠത്തിൽ, സെക്രട്ടറി പി കെ വിജയൻ എന്നിവർ സംസാരിച്ചു. ഡോ. എ എസ്‌ പ്രശാന്ത്‌കൃഷ്‌ണന്റെ നേതൃത്വത്തിൽ ചിറക്കൽ ഗാന്ധിജി റൂറൽ ലൈബ്രറി ഗായകസംഘം സ്വാഗതഗാനം ആലപിച്ചു.  എം കെ രമേഷ്‌കുമാർ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top