Latest NewsIndiaBollywoodEntertainment

BREAKING- പ്രശസ്ത നടൻ ദിലീപ് കുമാർ അന്തരിച്ചു

1940, 1950, 1960, 1980 കാലഘട്ടത്തിൽ ധാരാളം മികച്ച ചിത്രങ്ങളീൽ അഭിനയിച്ചിട്ടുണ്ട്.

ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടൻ ദിലീപ് കുമാർ അന്തരിച്ചു. ഏറെനാളായി മുംബൈ പിഡി ഹിന്ദുജ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം. ശ്വാസ തടസത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിലും രോഗം ഭേദമായി തിരികെ വീട്ടിലെത്തിയിരുന്നു. ജൂൺ ആറിനാണ് ദിലീപ് കുമാറിനെ ശ്വാസതടസത്തെ തുടർന്ന് മുംബൈ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഉർദു-ഹിന്ദി ചലച്ചിത്ര ലോകത്തെ ഒരു ഐതിഹാസിക നടനും മുൻ പാർലമെന്റ് അംഗവുമാണ് ദിലീപ് കുമാർ. ദിലീപ് കുമാർ തന്റെ അഭിനയ ജീവിതം തൂടങ്ങുന്നത് 1944 ലാണ്. അതിനു ശേഷമാണ് യൂസുഫ് ഖാൻ എന്ന പേര് മാറ്റി ദിലീപ് കുമാർ എന്നാക്കിയത്. 1940, 1950, 1960, 1980 കാലഘട്ടത്തിൽ ധാരാളം മികച്ച ചിത്രങ്ങളീൽ അഭിനയിച്ചിട്ടുണ്ട്.

വളരെ വൈകാരികത നിറഞ്ഞ അഭിനയം കാഴ്ച വക്കുന്ന ദിലീപ് കുമാർ ഇന്ത്യൻ ചലച്ചിത്രത്തിലെ മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ഫിലിംഫെയർ അവാർഡ് ആദ്യമായി നേടിയ നടൻ അദ്ദേഹമാണ്. ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ച നടൻ എന്ന റെക്കോർഡ് അദ്ദേഹത്തിന്റെ പേരിലാണ്. പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button