
തൃശൂര്‍ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബിരുദധാരികളായ യുവാക്കളെ ഒരു വര്‍ഷത്തേക്ക് അപ്രന്റീസായി നിയമിക്കാന്‍ നടപടി തുടങ്ങി. ആകെ 6,100 പേരെയാണ് നിയമിക്കുന്നത്. 15,000 രൂപയാണ് പ്രതിമാസ സ്റ്റൈപന്റ്. ജനറല്‍, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗക്കാരില്‍നിന്ന് 300 രൂപ ഫീസും വാങ്ങുന്നുണ്ട്. അടുത്തമാസം ഓണ്‍ലൈനായി നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
Read Also : പന്ത്രണ്ടുവയസ്സുകാരൻ കൗമാരക്കാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി
ബാങ്കില്‍ ജൂനിയര്‍ അസോസിയേറ്റുകളെ നിയമിക്കുമ്പോൾ അപ്രന്റീസ് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് വെയ്റ്റേജ്/ഇളവ് നല്‍കും. ഏറ്റവും കൂടുതല്‍ അപ്രന്റീസുമാരെ നിയമിക്കുന്നത് യു.പിയിലാണ് -875. ഗുജറാത്ത് -800, പശ്ചിമ ബംഗാള്‍ -715, രാജസ്ഥാന് -650, ഒഡിഷ -400, മഹാരാഷ്ട്ര -375, പഞ്ചാബ് -365, ഹിമാചലിലും കര്‍ണാടകയിലും -200 എന്നിങ്ങനെ നിയമനം നടക്കും. കേരളത്തില്‍ 75 നിയമനങ്ങളാണുള്ളത്
കേരളത്തില്‍ പാലക്കാട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, എറണാകുളം, കോട്ടയം, തൃശൂര്‍, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ അഞ്ച് വീതവും തിരുവനന്തപുരം, കാസര്‍കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ആറ് വീതവും അപ്രന്റീസുമാരെയാണ് തെരഞ്ഞെടുക്കുന്നത്.
Post Your Comments