
നമ്മളില്‍ പലരും നമ്മുടെ ശരീരത്തിന് ആവശ്യമുള്ളതിലുമധികം പഞ്ചസാര കഴിക്കുന്നവരാണ്. മധുരത്തിനോടുള്ള അമിതാസക്തിയാണ് പലരെയും അമിത വണ്ണം, പ്രമേഹം തുടങ്ങിയ പല പ്രശ്‌നങ്ങളിലേക്കും നയിക്കുന്നത്. പഞ്ചസാരയെ ശരീരത്തില്‍ നിന്ന് പാടെ ഒഴിവാക്കുന്ന രീതിയല്ല ഷുഗര്‍ ഡീറ്റോക്സ്. മറിച്ച് മധുരത്തിനോടുള്ള അമിതാസക്തി കുറയ്ക്കുന്ന മധുര നിയന്ത്രണ പരിപാടിയാണിത്.
പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലൂടെ ശരീരത്തില്‍ എത്തുന്ന കാലറിയുടെ അളവ് കുറയുകയും തന്മൂലം ഭാരം കുറയാന്‍ തുടങ്ങുകയും ചെയ്യും. പഞ്ചസാരയുടെ അമിതമായ ആസക്തി മാറും. ഹൃദ്രോഗം പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ വരാനുള്ള സാധ്യതയും പഞ്ചസാര നിയന്ത്രണം കുറയ്ക്കും. വായ്‌നാറ്റം, പല്ലിലെ പോട്, നിറംമാറ്റം എന്നിവ കുറച്ച് കൊണ്ട് വായയുടെ ആരോഗ്യവും പഞ്ചസാര നിയന്ത്രണം മെച്ചപ്പെടുത്തും.
ഇതിന് വ്യക്തമായ രീതികളൊന്നുമില്ല. ഡെസേര്‍ട്ടുകള്‍, മധുര്‍ പാനീയങ്ങള്‍, സംസ്‌കരിച്ച ഭക്ഷണ വിഭവങ്ങള്‍, കെച്ചപ്പ് തുടങ്ങിയവ ഒഴിവാക്കണം. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ഇത്തരത്തില്‍ മധുര നിയന്ത്രണം തുടരണം. ദീര്‍ഘകാലത്തേക്ക് നമ്മുക്ക് പഞ്ചസാരയുമായുള്ള ബന്ധം ഒന്ന് പുനര്‍നിര്‍ണയിക്കുകയാണ് ഷുഗര്‍ ഡീടോക്സിലൂടെ ചെയ്യാന്‍ ശ്രമിക്കുന്നത്. നിയന്ത്രണം കഴിഞ്ഞാല്‍ ചെറിയ അളവില്‍ പഞ്ചസാര ഭക്ഷണക്രമത്തിലേക്ക് തിരികെ കൊണ്ട് വരാം.
Post Your Comments