
നോയിഡ: മകളുടെ വയർ വലുതാകുന്നതിനെ തുടർന്ന് ഡോക്റ്ററെ കാണിച്ച മാതാപിതാക്കൾ ഞെട്ടലിൽ. പതിനാറുകാരി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചു. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം
കുട്ടിയ്ക്ക് എന്തെങ്കിലും അസുഖം ആണെന്ന സംശയത്തിലായിരുന്നു വീട്ടുകാർ. വീട്ടുജോലിക്കാരിയയായ കുട്ടിയുടെ അമ്മ വീട്ടുടമസ്ഥയുടെ ഉപദേശപ്രകാരമാണ് കുട്ടിയെ ഡോക്ടറെ കാണിച്ചത്. താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് 12വയസുള്ള അനുജനാണെന്നു കുട്ടി വെളിപ്പെടുത്തി. ഒന്നിലധികം തവണ അനുജനുമായി ബന്ധപ്പെട്ടതായും കുട്ടി അമ്മയോടും ഡോക്ടറോടും പറഞ്ഞു.
നഗരത്തില്‍ വാടകയ്ക്ക് താമസിക്കുകയാണ് ഏഴംഗകുടുംബം. നിര്‍മ്മാണ തൊഴിലാളിയായ പിതാവിന് അഞ്ച് കുട്ടികളാണുള്ളത്. മൂന്ന് മാസം മുന്‍പാണ് സഹോദരനുമായി ബന്ധപ്പെട്ടതെന്ന് കുട്ടി പറയുന്നു. അഞ്ച് മക്കളില്‍ രണ്ടാമത്തെ കുട്ടിയാണ് ഗര്‍ഭിണിയായത്. മൂന്നാമത്തെ കുട്ടിയാണ് കേസിലെ പ്രതി.
Post Your Comments