NewsDevotional

വീടിനുള്ളിൽ മയിൽപ്പീലി സൂക്ഷിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

സമ്പത്തിൻ്റെ ദേവതയായ ലക്ഷ്മി ദേവിയുമായി മയിൽ ബന്ധപ്പെട്ടിരിക്കുന്നു. മയിൽപ്പീലി വീട്ടിൽ സൂക്ഷിക്കുന്നതിനുള്ള ഒരു കാരണവും ഇതാണ്. ഇത് വീട്ടിലേക്ക് സമൃദ്ധിയും സമ്പത്തും നൽകുന്നുവെന്ന് പൊതുവേ വിശ്വസിക്കുന്നു.

ശിവപാർവ്വതീ പുത്രനായ സുബ്രമണ്യൻ തൻ്റെ വാഹനമായി ഉപയോഗിക്കുന്നതും മയിലിനെയാണ്. മയിൽപ്പീലി പരിസ്ഥിതിയിലെ ഊർജ്ജത്തെ സംരക്ഷിക്കുന്നതായും വിശ്വസിക്കപ്പെടുന്നു. പല വീടുകളില്‍ കാണുന്ന ഒന്നാണ് മയില്‍പ്പീലി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എപ്പോഴും കൗതുകം തോന്നുന്ന ഒന്ന് കൂടിയാണ് ഇവ. അതിനാല്‍ തന്നെ മയില്‍പ്പീലി വീടുകളിലും ഓഫീസുകളിലും സാധാരണമാണ്.

ജീവിത വിജയങ്ങളുടെയും ഐശ്വര്യത്തിൻ്റേയും ചൂണ്ടുപല കൂടിയാണ് മയില്‍പ്പീലിയെന്നും ചരിത്രം പറയുന്നു. ഒരിക്കലും അലങ്കാര വസ്‌തുവായി മയില്‍പ്പീലിയെ കാണരുതെന്നാണ് പഴമക്കാര്‍ പറയാറുള്ളത്.വീടിൻ്റെ ദോഷങ്ങള്‍ ഇല്ലാതാക്കുന്നതിനും ഒഴിവാക്കുന്നതിനും മുന്‍വാതിലിനു സമീപത്ത് ഏതാനും മയില്‍പ്പീലി സൂക്ഷിക്കുന്നത് ഉത്തമമാണെന്നാണ് ആചാര്യന്മാര്‍ വ്യക്തമാക്കുന്നത്. ദമ്പതിമാര്‍ തമ്മിലുളള അടുപ്പവും സ്‌നേഹവും വര്‍ദ്ധിപ്പിക്കാന്‍ കിടപ്പുമുറിയില്‍ ഒരു മയില്‍പ്പീലി ചിത്രം വയ്ക്കുന്നത് സഹായിക്കും.

shortlink

Related Articles

Post Your Comments


Back to top button