
തിരുവനന്തപുരം: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ മാവോയിസ്റ്റുകൾ എന്ന കമ്മ്യൂണിസ്റ്റ് തീവ്രവാദികൾ കൊലപ്പെടുത്തിയത് 10000 ത്തോളം സാധാരണക്കാരെയാണെന്ന് വ്യക്തമാക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്. കമ്മ്യൂണിസ്റ്റ് തീവ്രവാദി ആക്രമണങ്ങൾ രാജ്യത്ത് വലിയ രീതിയിൽ കുറഞ്ഞു വരികയാണെന്നും 5 കൊല്ലം കൊണ്ട് കമ്മ്യൂണിസ്റ്റ് തീവ്രവാദികളുടെ അടിവേരിളക്കി എന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
5 കൊല്ലം കൊണ്ട് കമ്മ്യൂണിസ്റ്റ് തീവ്രവാദികളുടെ അടിവേരിളക്കിയെന്ന് പറയുന്ന ജിതിൻ അതെന്തുകൊണ്ടാണെന്നും വ്യക്തമാക്കി. വലിയ തോതിലുള്ള സൈനിക നീക്കം കൊണ്ടല്ല, മറിച്ച് ഇവരുടെ സപ്ലൈ ചെയിൻ കട്ട് ചെയ്തുകൊണ്ടാണെന്ന് പറയുകയാണ് ജിതിൻ. ഇവർക്ക് ആയുധവും, അവശ്യ സാധനങ്ങളും എത്തിച്ചിരുന്ന മാർഗങ്ങൾ തടഞ്ഞു, അർബൻ കമ്മ്യൂണിസ്റ്റ് തീവ്രവാദ നേതാക്കളെ തിരഞ്ഞു പിടിച്ച് നിശബ്ദരാക്കി, സപ്ലൈ ചെയിൻ മുറിഞ്ഞതോടെ വിപ്ലവ മുദ്രാവാക്യം വിളിച്ചാൽ പട്ടിണി മാറില്ല എന്ന് അണികൾക്ക് മനസിലാവുകയും ചെയ്തു എന്ന പറയുകയാണ് ജിതിൻ.
ജിതിൻ കെ ജേക്കബിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലെ പ്രസക്തഭാഗങ്ങൾ:
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ മാവോയിസ്റ്റുകൾ എന്ന കമ്മ്യൂണിസ്റ്റ് തീവ്രവാദികൾ കൊലപ്പെടുത്തിയത് 10000 ത്തോളം സാധാരണക്കാരെയാണ്. 2800 ൽ അധികം സൈനികരും വീരമൃത്യു വരിച്ചു. എന്തിനാണ് ഈ നരഭോജികൾ സാധാരണക്കാരെ ഇങ്ങനെ ദരുണമായി കൊന്നൊടുക്കുന്നത്? ബിജെപി അധികാരത്തിൽ എത്തിയതോടെ സ്സ്ട്രാടെജിയിൽ വലിയ മാറ്റം ഉണ്ടായി. 942 കമ്മ്യൂണിസ്റ്റ് തീവ്രവാദ ആക്രമണം ആണ് 2014 ജനുവരി മുതൽ 2019 ഏപ്രിൽ വരെ രാജ്യത്ത് ഉണ്ടായത്. അതേസമയം കോൺഗ്രസ് കാലത്ത് 2013 ൽ 1415 ഉം, 2012 ൽ 1136 ഉം, 2011 ൽ 1760 ഉം, 2010 ൽ 2213 ഉം കമ്മ്യൂണിസ്റ്റ് തീവ്രവാദി ആക്രമണം ആണ് ഉണ്ടായിരുന്നത്. അതായത് 5 കൊല്ലം കൊണ്ട് കമ്മ്യൂണിസ്റ്റ് തീവ്രവാദികളുടെ അടിവേരിളക്കി. അത് വലിയ തോതിലുള്ള സൈനിക നീക്കം കൊണ്ടല്ല, മറിച്ച് ഇവരുടെ സപ്ലൈ ചെയിൻ കട്ട് ചെയ്തു. ഇവർക്ക് ആയുധവും, അവശ്യ സാധനങ്ങളും എത്തിച്ചിരുന്ന മാർഗങ്ങൾ തടഞ്ഞു. അർബൻ കമ്മ്യൂണിസ്റ്റ് തീവ്രവാദ നേതാക്കളെ തിരഞ്ഞു പിടിച്ച് നിശബ്ദരാക്കി. സപ്ലൈ ചെയിൻ മുറിഞ്ഞതോടെ വിപ്ലവ മുദ്രാവാക്യം വിളിച്ചാൽ പട്ടിണി മാറില്ല എന്ന് അണികൾക്ക് മനസിലായി. പണി എടുത്ത് ജീവിക്കാൻ തയാറായവരെ പുനരദിവസിപ്പിക്കാൻ പദ്ധതികളും നടപ്പിലാക്കി.
Also Read:കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ, പ്രതിമാസം പെന്‍ഷനും നല്‍കും: കെജരിവാള്‍
അതുകൂടാതെ അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം ഹെലകോപ്റ്റർ ഉപയോഗിച്ച് തിരിച്ചടിക്കാനും തുടങ്ങി. ഇതൊക്കെയാണ് കമ്മ്യൂണിസ്റ്റ് തീവ്രവാദി ആക്രമണങ്ങൾ രാജ്യത്ത് വലിയ രീതിയിൽ കുറഞ്ഞത് എന്ന് വിലയിരുത്തപ്പെടുന്നു. കശ്മീർ ശാന്തമാണ്, അവിടുള്ളവർ ജോലി ചെയ്തു ജീവിക്കുന്നു. വിദേശങ്ങളിലേക്ക് വൻതോതിൽ കശ്മീരി ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു, ജനങ്ങളുടെ ജീവിത നിലവാരം ഉയരുന്നു. ഇന്ത്യയിൽ നിലവിൽ ഏറ്റവും കൂടുതൽ വാക്‌സിനേഷൻ നൽകിയത് കശ്മീരിൽ ആണ്. പാകിസ്ഥാൻ പോലും ഇപ്പോൾ കശ്മീർ ഉപേക്ഷിച്ച മട്ടാണ്. അതാണ് ഇപ്പോൾ പലരെയും അസ്വസ്ഥരാക്കുന്നത്. അർബൻ കമ്മ്യൂണിസ്റ്റ് തീവ്രവാദികൾ പല വേഷത്തിൽ ഭാവത്തിൽ നമുക്കിടയിൽ ഉണ്ട്. അധ്യാപകരായി, മാധ്യമ പ്രവർത്തകരായി, അഭിഭാഷകരായി,രാഷ്ട്രീയ, സാമൂഹിക സാംസ്ക്കാരിക നായകരായി, മത നേതാക്കളായി, മനുഷ്യാവകാശക്കാരായി എല്ലാം അവർ പ്രവർത്തിക്കുന്നു. പക്ഷെ മോഡി ഇവരുടെ സപ്ലൈ ചെയിൻ തകർത്തു. വിദേശ ഫണ്ട് വരവ് ഏറെക്കുറെ ഇല്ലാതായി.
നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ കമ്മ്യൂണിസ്റ്റ് ഭീകരവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ ജീവത്യാഗത്തെ കുറിച്ച് ഏതെങ്കിലും മുഖ്യധാരാ മാധ്യമത്തിൽ ഒരു എഡിറ്ററിയൽ, അല്ലെങ്കിൽ എട്ടു കോളം വാർത്ത? ഇവർ കൊന്നുതള്ളിയ പതിനായിരത്തോളം സാധാരണക്കാരുടെ കുടുംബങ്ങളുടെ വേദന ഏതെങ്കിലും മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ടോ? ഇന്ത്യയിലെ മുൻനിര അഭിഭാഷകരാണ് ഈ കമ്മ്യൂണിസ്റ്റ് തീവ്രവാദികൾക്ക് വേണ്ടി കോടതിയിൽ ഹാജരാകുന്നത്. എന്നിട്ട് പോലും കോടതി ജാമ്യം നൽകിയില്ല എങ്കിൽ തെളിവുകൾ എത്രത്തോളം ശക്തമായിരിക്കും. കോടതി ശിക്ഷിക്കുമോ ഇല്ലയോ എന്നതിനേക്കാൾ ഉപരി, അർബൻ കമ്മ്യൂണിസ്റ്റ് തീവ്രവാദികളെ നിശബ്ദരാക്കിയതോടെ രാജ്യത്ത് കഴിഞ്ഞ 5 വർഷം ഏകദേശം 5000 ത്തോളം കമ്മ്യൂണിസ്റ്റ് ഭീകര അക്രമങ്ങൾ തടയാൻ പറ്റി എന്നതും , അതിന്റെ എത്രയോ ഇരട്ടി ജീവനും, സ്വത്തും സംരക്ഷിക്കാനും രാജ്യത്തിന് കഴിഞ്ഞു എന്നതുമാണ് ഏറ്റവും വലിയ നേട്ടം. നിങ്ങളുടെ ജാതി, മതം ഇതൊന്നും പ്രശ്നമല്ല, നിങ്ങൾ രാജ്യത്തെ ആക്രമിച്ചാൽ രാജ്യം അതിനെ പ്രതിരോധിക്കും. അതിനി നിങ്ങൾക്ക് വയസ് 5 ആണെങ്കിലും 90 ആണെങ്കിലും അങ്ങനെ തന്നെ.
Post Your Comments