
ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭ വിപുലീകരണം ഇന്ന് വൈകീട്ട് നടന്നേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ കേന്ദ്രത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ക്കായി പുതിയ മന്ത്രാലയം ആരംഭിച്ച് മോദി സര്‍ക്കാര്‍. രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് പ്രത്യേക ഭരണ, നിയമ, നയ ചട്ടക്കൂട് നല്‍കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സഹകരണ സ്ഥാപനങ്ങള്‍ക്കായി ‘ബിസിനസ്സ് നടത്തിപ്പ് സുഗമമാക്കുന്നതിനുള്ള’ പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നതിനും മള്‍ട്ടി-സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ (എം.എസ്.സി.എസ്) വികസനം സാധ്യ മാക്കുന്നതിനും മന്ത്രാലയം പ്രവര്‍ത്തിക്കും.
സഹകരണത്തിനായി പ്രത്യേക മന്ത്രാലയം സൃഷ്ടിക്കുമെന്ന ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനവും ഇതോടെ നിറവേറ്റപ്പെടുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം വകുപ്പ് സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളൊന്നും സര്‍ക്കാര്‍ വിശദീകരിച്ചിട്ടില്ല. തിരുമാനത്തെ ചരിത്രപരം എന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശേഷിപ്പിച്ചത്. താഴെത്തട്ടിലേക്കെത്തുന്ന യഥാര്‍ത്ഥ ജനാധിപത്യ പ്രസ്ഥാനമെന്ന നിലയില്‍ സഹകരണസംഘങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ മന്ത്രാലയ രൂപീകരണം സഹായിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഓരോ അംഗവും ഉത്തരവാദിത്തബോധത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സഹകരണ അധിഷ്ഠിത സാമ്പത്തിക വികസന മാതൃക വളരെ പ്രസക്തമാണ്. അതിനിടെ ഇന്ന് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭ പുന;സംഘടന ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 ഓളം പുതിയ മുഖങ്ങള്‍ മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. മന്ത്രിസഭയില്‍ ഇടം ലഭിച്ചേക്കാന്‍ സാധ്യതയുള്ള ജ്യോതിരാദിത്യ സിന്ധ്യ, സര്‍ബാനന്ദ സോനാവാള്‍, നാരായണ്‍ റാണെ, വരുണ്‍ ഗാന്ധി തുടങ്ങിയ നേതാക്കള്‍ ദില്ലിയില്‍ എത്തിയിട്ടുണ്ട്.
Post Your Comments