
കശ്മീര്‍: ജമ്മു കശ്മീര്‍ സുരക്ഷാസേനയ്ക്ക് വന്‍ ജയം. തീവ്രവാദസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറെ സുരക്ഷാസേന വധിച്ചു. വടക്കന്‍ കശ്മീരിലെ ഹന്‍ദ്വാരയില്‍ വെച്ചാണ് ഏറ്റമുട്ടലുണ്ടായത്. മെഹ്രാജ് ഉദ്ദീന്‍ ഹല്‍വായ് എന്ന ഉബൈദാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകൾ.
കോവിഡ് മാനദണ്ഡം നടപ്പാക്കുന്നതിന്റെ ഭാഗമായി ഹന്‍ദ്വാരയില്‍ വാഹനങ്ങള്‍ തടഞ്ഞ് പരിശോധിക്കുന്നതിനിടയില്‍ സംശയകരമായ രീതിയില്‍ കണ്ട ഇയാൾ പട്ടാളത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടർന്ന് നടത്തിയ വെടിവെപ്പില്‍ തീവ്രവാദി കൊല്ലപ്പെട്ടു.
ഒളികേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍, പവര്‍ ബാങ്ക്, ബ്ലാങ്കറ്റ്, മരുന്നുകള്‍, തീവ്രവാദ ലഘുലേഖകള്‍ എന്നിവ കണ്ടെടുത്തു.
Post Your Comments