Latest NewsIndia

രണ്ട് കേന്ദ്രമന്ത്രിമാര്‍ രാജിവച്ചു: മന്ത്രിസഭാ പുനസംഘടനയിൽ 3 മന്ത്രിമാർ പുറത്ത്, 43 പേര്‍വരെ സത്യപ്രതിജ്ഞ ചെയ്യും

സിന്ധ്യയെ കൂടാതെ സര്‍ബാനന്ദ സോനോവാള്‍, നാരായണ്‍ റാണെ, ഭൂപേന്ദ്ര യാദവ്, മീനാക്ഷി ലേഖി എന്നിവര്‍ മന്ത്രിമാരാകും.

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുനസംഘടനയില്‍ മന്ത്രിസ്ഥാനം ഉറപ്പിച്ച്‌ 17 പേര്‍. 43 പേര്‍ വരെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഇവര്‍ ദില്ലിയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തിയിരിക്കുകയാണ്. ആഭ്യന്തര അമിത് ഷായും ജെപി നദ്ദയും ഇവിടെയെത്തിയിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള 17 പേരാണ് മോദിയുടെ വസതിയിലെത്തിയത്. സിന്ധ്യയെ കൂടാതെ സര്‍ബാനന്ദ സോനോവാള്‍, നാരായണ്‍ റാണെ, ഭൂപേന്ദ്ര യാദവ്, മീനാക്ഷി ലേഖി എന്നിവര്‍ മന്ത്രിമാരാകും.

സഹമന്ത്രിമാരായ അനുരാഗ് താക്കൂര്‍, പുരുഷോത്തം രുപാല, ജികെ റെഡ്ഡി എന്നിവര്‍ക്കും സ്വതന്ത്ര ചുമതല ലഭിക്കും. ഇവരും മോദിയെ കണ്ടിട്ടുണ്ട്. അതേസമയം മന്ത്രിമാരായ രമേഷ് പൊഖ്രിയാല്‍ നിഷാങ്ക്, സന്തോഷ് ഗ്യാംഗ് വാര്‍ എന്നിവര്‍ രാജിവെച്ചുവെന്നാണ് സൂചന. പൊഖ്രിയാല്‍ വിദ്യാഭ്യാസ വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. തൊഴില്‍ വകുപ്പാണ് സന്തോഷിന്റെ മന്ത്രാലയം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പുനസംഘടനയില്‍ മന്ത്രിസ്ഥാനം ഉറപ്പിച്ചത് 17 പേര്‍.

43 പേര്‍ വരെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഇവര്‍ ദില്ലിയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തിയിരിക്കുകയാണ്. ആഭ്യന്തര അമിത് ഷായും ജെപി നദ്ദയും ഇവിടെയെത്തിയിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള 17 പേരാണ് മോദിയുടെ വസതിയിലെത്തിയത്. സിന്ധ്യയെ കൂടാതെ സര്‍ബാനന്ദ സോനോവാള്‍, നാരായണ്‍ റാണെ, ഭൂപേന്ദ്ര യാദവ്, മീനാക്ഷി ലേഖി എന്നിവര്‍ മന്ത്രിമാരാകും. സഹമന്ത്രിമാരായ അനുരാഗ് താക്കൂര്‍, പുരുഷോത്തം രുപാല, ജികെ റെഡ്ഡി എന്നിവര്‍ക്കും സ്വതന്ത്ര ചുമതല ലഭിക്കും. ഇവരും മോദിയെ കണ്ടിട്ടുണ്ട്.

read also: ജ്യോതിരാദിത്യ സിന്ധ്യയടക്കം ആറ് ക്യാബിനറ്റ് മന്ത്രിമാര്‍, വി മുരളീധരന് സ്വതന്ത്ര ചുമതല ലഭിച്ചേക്കും: സാദ്ധ്യതകൾ ഇങ്ങനെ

അതേസമയം മന്ത്രിമാരായ രമേഷ് പൊഖ്രിയാല്‍ നിഷാങ്ക്, സന്തോഷ് ഗ്യാംഗ് വാര്‍ എന്നിവര്‍ രാജിവെച്ചുവെന്നാണ് സൂചന. പൊഖ്രിയാല്‍ വിദ്യാഭ്യാസ വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. തൊഴില്‍ വകുപ്പാണ് സന്തോഷിന്റെ മന്ത്രാലയം. ജെഡിയുവിന്റെ ആര്‍സിപി സിംഗ്, പശുപതി പരസ്, അനുപ്രിയ പട്ടേല്‍ എന്നിവരെയാണ് സഖ്യകക്ഷിയില്‍ നിന്ന് മന്ത്രിമാരായി പരിഗണിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിസഭയാകും രണ്ടാം മോദി സര്‍ക്കാരിന്റേത് എന്നാണ് റിപ്പോര്‍ട്ട്.

read also: കേന്ദ്ര ക്യാബിനറ്റിലേക്ക് വീണ്ടും ഒരു മലയാളി സാധ്യത: ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖരൻ മന്ത്രിയാകുമെന്നു സൂചന

27 മന്ത്രിമാര്‍ ഒബിസി വിഭാഗത്തില്‍ നിന്നുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് 12 മന്ത്രിമാരും പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് എട്ട് മന്ത്രിമാരും ഇടംപിടിച്ചേക്കും.ഇതിനിടെ മിനിസ്റ്ററി ഓഫ് കോഓപ്പറേഷനും കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നേട്ടം കൂടി മുന്നില്‍ കണ്ടാണ് കേന്ദ്രം മന്ത്രിസഭ തയ്യാറാക്കുന്നത്. നിലവില്‍ 52 അംഗങ്ങളാണ് മന്ത്രിസഭയില്‍ ഉള്ളത്. 81 അംഗങ്ങളെ മന്ത്രിസഭയില്‍ പരമാവധി ഉള്‍ക്കൊള്ളിക്കാം. 29 മന്ത്രിമാരുടെ ഒഴിവാണ് ഉള്ളത്.

shortlink

Related Articles

Post Your Comments


Back to top button