
കൊച്ചി; ഇന്ത്യയിലെ ഇടത്തരം കമ്പനികളില്‍ ഏറ്റവും മികച്ച തൊഴിലിടമായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെ തെരഞ്ഞെടുത്തു. 2021 ലെ പട്ടികയില്‍ ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനമാണ് വി-ഗാര്‍ഡിന് ലഭിച്ചത്. അംബീഷന്‍ ബോക്സ് ബെസ്റ്റ് പ്ലെയ്സസ് ടു വര്‍ക്ക് നടത്തിയ റേറ്റിങില്‍ വി-ഗാര്‍ഡ് മുന്നിലെത്തി. സര്‍വെ, അഭിമുഖം, റേറ്റിങ് എന്നിവയിലൂടെ ജീവനക്കാര്‍ക്കിടയില്‍ നടത്തിയ പഠനത്തിലൂടെയാണ് മികച്ച തൊഴിലിടമായി കമ്പനികളെ തിരഞ്ഞെടുക്കുന്നത്.
Read Also : മോദിയുടെ രണ്ടാം കേന്ദ്രമന്ത്രിസഭയില്‍ യുവപ്രാതിനിധ്യം : പുതിയ മന്ത്രിമാര്‍ ഇവര്‍
ഇന്ത്യയിലൊട്ടാകെ വിവിധ കമ്പനികളിലെ 50 ലക്ഷത്തിലേറെ ജീവനക്കാര്‍ക്കിടയില്‍ സര്‍വെ നടത്തിയാണ് അംബീഷന്‍ ബോക്സ് മികച്ച തൊഴിലിട പുരസ്‌ക്കാരം നല്‍കുന്നത്. ജീവനക്കാര്‍ക്ക് ഏറെ കരുതല്‍ ഉറപ്പാക്കുന്നതോടൊപ്പം മികച്ച ഒരു തൊഴില്‍ദാതാവ് ആയ ബ്രാന്‍ഡ് എന്ന നേട്ടം കൂടി ഈ പുരസ്‌ക്കാരത്തിലൂടെ വി-ഗാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നു.
Post Your Comments