
തിരുവനന്തപുരം: കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു തന്നെ നില്‍ക്കുന്നത് ശുഭസൂചനയല്ലെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍. രാജ്യത്ത് ടിപിആര്‍ 3.1 ശതമാനം മാത്രമാണെങ്കില്‍ കേരളത്തില്‍ ഇത് 10 ശതമാനത്തിന് മുകളിലാണ്. പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നത് മൂന്നാം തരംഗത്തിനുള്ള സൂചനയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Also Read: യുപിയില്‍ 100 സീറ്റ് പിടിക്കാൻ ഓഫീസ് തുറന്ന് ഒവൈസി, ന്യൂനപക്ഷ വോട്ടുകൾക്കായി 4 പാർട്ടികൾ
രാജ്യത്ത് ആകെ നാലര ലക്ഷം ആളുകളാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ ഒരു ലക്ഷവും കേരളത്തിലാണെന്നതാണ് വസ്തുത. മറ്റ് സംസ്ഥാനങ്ങളുമായി ഒരാഴ്ചത്തെ ശരാശരി രോഗികളുടെ എണ്ണം താരതമ്യം ചെയ്താലും കേരളമാണ് നമ്പര്‍ വണ്‍. 12,109 ആണ് കേരളത്തിന്റെ ഒരാഴ്ചത്തെ ശരാശരി. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ ഇത് 8,767ഉം തമിഴ്‌നാട്ടില്‍ 4,189ഉം ആണ്.
രാജ്യത്ത് കോവിഡ് വ്യാപനം ആശ്വാസകരമായ രീതിയില്‍ കുറയുമ്പോഴും കേരളത്തിന് രോഗത്തെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നില്ല. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതോടെ ജനങ്ങള്‍ വീണ്ടും പുറത്തിറങ്ങി. വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ കുടുംബാംഗങ്ങള്‍ എല്ലാവരും രോഗബാധിതരാകുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. ഇക്കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.
Post Your Comments