
കൊല്‍ക്കത്ത: ഫ്‌ളാറ്റിൽ തനിച്ച് താമസിക്കുന്ന യുവതിയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു. കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഏരിയയില്‍ വച്ച് ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം അപ്പാര്‍ട്ട് മെന്റില്‍ വച്ച് പ്രതികള്‍ 15 ലക്ഷം രൂപ കവര്‍ന്നതായും പൊലീസ് പറഞ്ഞു.
read also: ഫാ.സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ ദീപം തെളിയിച്ച് പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ്
ബുധനാഴ്ച രാവിലെയാണ് ഗാര്‍ഡന്‍ റീച്ച് പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കിയത്.. തുടർന്ന് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ യുവതി ബലാത്സംഗത്തിന് ഇരയായതായി വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ എങ്ങനെയാണ് മൂന്ന് അജ്ഞാതര്‍ യുവതിയുടെ മുറിയില്‍ എത്തിയതെന്ന് വ്യക്തമായിട്ടില്ല. എത്തിയ മൂവരും യുവതിയുടെ പരിചയക്കാരാണോ എന്നതും അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് പ്രതികള്‍ 15 ലക്ഷം കവര്‍ന്നതായും പൊലീസ് പറഞ്ഞു. സമീപപ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് പോലീസ്
Post Your Comments