
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കുണ്ടായ വീഴ്ചകള്‍ ഏറ്റു പറഞ്ഞ് സി.പി.എം. അമ്പലപ്പുഴയില്‍ വീഴ്ച സംഭവിച്ചുവെന്ന് സി.പി.എം സെക്രട്ടറിയേറ്റിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. ജി സുധാകരന്റെ പേരെടുത്തു പറയാതെയാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഘടക കക്ഷി നേതാക്കളുടെ തോല്‍വിയെക്കുറിച്ച് പരിശോധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
Read Also : പുതുമോടിയോടെ രണ്ടാം മോദി സര്‍ക്കാരിന്റെ പുന:സംഘടന: കേന്ദ്രമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു
പാലായിലെയും കല്‍പ്പറ്റയിലെയും തോല്‍വിയെ ഗൗരവതരം എന്നാണ് റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നത്. പാലായില്‍ പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നെന്നാണ് വിലയിരുത്തല്‍. കുണ്ടറയിലെയും തൃപ്പൂണിത്തുറയിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തോറ്റതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നശേഷമായിരിക്കും നടപടി. സെക്രട്ടറിയേറ്റിന്റെ റിപ്പോര്‍ട്ട് സംസ്ഥാന സമിതി ചര്‍ച്ചചെയ്യും.
Post Your Comments