Latest NewsIndia

ബ്രേക്കിംഗ്- മുൻ കേന്ദ്ര മന്ത്രിയുടെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ

ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രണ്ട് പേർക്കായി തെരച്ചിൽ തുടരുന്നു.

ന്യൂഡൽഹി : മുൻ കേന്ദ്ര മന്ത്രിയുടെ ഭാര്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രം​ഗരാജൻ കുമാരമം​ഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലത്തെ (67) ആണ് ദില്ലിയിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കവർച്ച ലക്ഷ്യമിട്ട് കയറിയ സംഘം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തങ്ങളെത്തുമ്പോൾ വീട്ടിനകത്ത് ബ്രീഫ് കേസുകളും മറ്റും തുറന്ന നിലയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രണ്ട് പേർക്കായി തെരച്ചിൽ തുടരുന്നു.

ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് കൊലപാതകികൾ വീട്ടിനകത്ത് കയറിയതെന്ന് പൊലീസ് പറഞ്ഞു. സ്ഥിരമായി എത്താറുള്ള അലക്കുകാരനാണ് ആദ്യം വീട്ടിലെത്തിയത്. ഇയാൾ കോളിം​ഗ് ബെല്ലടിച്ചപ്പോൾ വീട്ടുജോലിക്കാരി വാതിൽ തുറന്നു. വീട്ടുജോലിക്കാരിയെ ഇയാൾ കെട്ടിയിട്ടു. തുടർന്നാണ് സംഘത്തിലെ മറ്റ് രണ്ടുപേർ വീട്ടിൽ കയറിയത്. ഇവർ കിറ്റിയെ തലയിണ ഉപയോ​ഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മൂന്നുപേരും തിരിച്ചുപോയ ശേഷം വീട്ടുജോലിക്കാരി എങ്ങനെയോ തന്റെ കെട്ടഴിക്കുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.  പതിനൊന്ന് മണിയോടെയാണ് വിവരം അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. വസന്തവിഹാർ സ്വദേശിയായ അലക്കുകാരനെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാൾ കൂടെയുണ്ടായിരുന്ന രണ്ട് പേരെ കുറിച്ച് വിവരം നൽകിയിട്ടുണ്ട്.

 

shortlink

Post Your Comments


Back to top button