Latest NewsIndia

രാഹുല്‍ ഗാന്ധി തൈര് ഉണ്ടാക്കിയ യൂട്യൂബ് ചാനലിന് ഒരു കോടി വരിക്കാര്‍, യൂട്യൂബിന്റെ ബഹുമതിയെത്തി

അടുത്തിടെ യൂട്യൂബ് ചാനലിലൂടെ ലഭിച്ച വരുമാനത്തില്‍ നിന്നും കൊവിഡ് പ്രതിരോധത്തിനായി തമിഴ്‌നാട് സര്‍ക്കാരിനായി 10 ലക്ഷം രൂപ ഇവര്‍ സംഭാവന ചെയ്യുകയും ചെയ്തു.

ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മഷ്‌റൂം ബിരിയാണി പാചകം ചെയ്ത വൈറല്‍ കുക്കിംഗ് വീഡിയോ പുറത്തിറക്കിയ തമിഴ് യൂട്യൂബ് ചാനലിന് റെക്കോര്‍ഡ് നേട്ടം. ഒരു കോടി വരിക്കാരെ സ്വന്തമാക്കിയിരിക്കുകയാണ് വില്ലേജ് കുക്കിംഗ് ചാനല്‍. നേട്ടത്തിനു പിന്നാലെ യൂട്യൂബിന്റെ ഡയമണ്ട് പ്ലേ ബട്ടനും ഇവരെ തേടിയെത്തി. എന്നാൽ രാഹുൽ ഗാന്ധി ഈ ചാനലിൽ എത്തുന്നതിനു മുന്നേ തന്നെ തമിഴ്‌നാട്ടിൽ മുൻനിരയിൽ ലീഡ് ചെയ്യുന്ന യുട്യൂബ് ചാനൽ എന്ന ബഹുമതി ഇതിനുണ്ട്.

അടുത്തിടെ യൂട്യൂബ് ചാനലിലൂടെ ലഭിച്ച വരുമാനത്തില്‍ നിന്നും കൊവിഡ് പ്രതിരോധത്തിനായി തമിഴ്‌നാട് സര്‍ക്കാരിനായി 10 ലക്ഷം രൂപ ഇവര്‍ സംഭാവന ചെയ്യുകയും ചെയ്തു. ഏപ്രില്‍ മാസത്തില്‍ തമിഴ്‌നാട് തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോഴാണ് വില്ലേജ് കുക്കിംഗ് ചാനലില്‍ മുഖം കാണിച്ചത്. അതേസമയം ആദ്യമായാണ് ഒരു തമിഴ്ഭാഷാ യൂട്യൂബ് ചാനലിന് ഒരു കോടി വരിക്കാരെ ലഭിക്കുന്നത്.

read also: ജ്യോതിരാദിത്യ സിന്ധ്യയടക്കം ആറ് ക്യാബിനറ്റ് മന്ത്രിമാര്‍, വി മുരളീധരന് സ്വതന്ത്ര ചുമതല ലഭിച്ചേക്കും: സാദ്ധ്യതകൾ ഇങ്ങനെ

എഴുപത്തിയഞ്ചുകാരന്‍ പെരിയതമ്പിയും ഇദ്ദേഹത്തിന്റെ കൊച്ചുമക്കളുമാണ് ചാനലിനു പിന്നില്‍. തങ്ങളുടെ കാഴ്ച്ചക്കാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു വീഡിയോയും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.മഷ്‌റൂം ബിരിയാണി തയ്യാറാക്കുന്ന എപ്പിസോഡില്‍ തൈരു കൊണ്ടുള്ള സൈഡ് ഡിഷ് ഉണ്ടാക്കാന്‍ രാഹുലും കൂടി. എല്ലാവരുടെയും ഒപ്പമിരുന്ന് രാഹുല്‍ ബിരിയാണിയും കഴിച്ചു.

ഈ വീഡിയോ പുറത്തിറങ്ങുന്നതിന് മുമ്പ് ആഴ്ചയില്‍ ശരാശരി 10000 പേരായിരുന്നു ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിരുന്നത്. എന്നാല്‍ രാഹുലിന്റെ വരവോടെ ഇത് പ്രതിവാരം 30000-40000 സബ്‌സ്‌ക്രൈബേര്‍സ് ആയി ഉയര്‍ന്നു.പ്രതിമാസം 10 ലക്ഷമാണ് വില്ലേജ് കുക്കുംഗ് ചാനലിന്റ സമ്പാദ്യം. വലിയ അളവില്‍ ഉണ്ടാക്കുന്ന ഭക്ഷണം വീഡിയോ എടുത്ത ശേഷം പ്രദേശത്തെ ആവശ്യമുള്ളവര്‍ക്ക് കൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button