
തിരുവനന്തപുരം: മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിക്കായി പൊലീസ് സ്റ്റേഷനിലെത്തിയ പരാതിക്കാരനെ തമ്പാനൂര്‍ സ്റ്റേഷനിലെ എസ് ഐ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവ്. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.
Read Also : സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുഞ്ഞിന്റെ ചികിത്സ, ഹൈക്കോടതി ഇടപെടുന്നു
സംഭവത്തില്‍ എസ്.ഐയെ രക്ഷിക്കണമെന്ന ഉദ്ദേശത്തോടെ തമ്പാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടും കമ്മീഷന്‍ തള്ളി. ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ ജൂലൈ 30നകം കമ്മീഷനെ അറിയിക്കാന്‍ ഡിജിപിക്കും നിര്‍ദേശം നല്‍കി.
2020 ഫെബ്രുവരി 7 നാണ് കേസിനാസ്പദമായ സംഭവം. മണ്ണ് നീക്കത്തിനുള്ള അനുമതിക്കായി പൊലീസ് സ്റ്റേഷനില്‍ എത്തിയതായിരുന്നു നെയ്യാറ്റിന്‍കര ഊരൂട്ടുകാല സ്വദേശി സിയാജ്. എന്നാല്‍, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാതെ എസ് ഐ ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു.
തുടര്‍ന്ന് പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഫോര്‍ട്ട് എസി സംഭവത്തെ ക്കുറിച്ച് അന്വേഷിക്കാന്‍ സിഐയെ ചുമതലപ്പെടുത്തുകയായിരുന്നു.എന്നാല്‍,എസ്ഐക്ക് അനുകൂലമായ അന്വേഷണ റിപ്പോര്‍ട്ടാണ് സി ഐ സമര്‍പ്പിച്ചത്. ഇത് കമ്മീഷന്‍ തള്ളുകയായിരുന്നു.
Post Your Comments