
കൊച്ചി: മിണ്ടാപ്രാണികളോടുള്ള ക്രൂരത തുടരുന്നു. ദേഹമാകെ മുറിവുകളുമായി നായ്ക്കുട്ടിയെ കണ്ടെത്തി. മൂവാറ്റുപുഴയാറിലെ ത്രിവേണി സംഗമത്തിലാണ് നായ്ക്കുട്ടിയെ പരിക്കുകളോടെ കണ്ടെത്തിയത്.
ദേഹമാകെ മുറിവുകളുമായി മരണാസന്നനായാണ് നായ്ക്കുട്ടിയെ കണ്ടെത്തിയത്. നായ്ക്കുട്ടിയുടെ മുഖം ചാക്കു കൊണ്ടു മൂടിക്കെട്ടി കയറുകൊണ്ട് പുഴയിലേക്കു കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു. രാവിലെ കുളിക്കാന്‍ എത്തിയ ആനപ്പാപ്പാനായ ഈശ്വരന്‍ എന്നയാളാണ് നായയെ കണ്ടത്.
പുഴയ്ക്കരികിലെ നടപ്പാതയിലേക്ക് നായ്ക്കുട്ടിയെ വലിച്ചിഴച്ചാണ് കൊണ്ടുവന്നിരിക്കുന്നത്. നടപ്പാതയില്‍ നായയെ വലിച്ചിഴച്ചതിന്റെ അടയാളങ്ങളും രക്തക്കറയുമുണ്ട്. നായ്ക്കുട്ടിയെ മൃഗാശുപത്രിയില്‍ എത്തിച്ചു. പോലീസിനെ വിവരം അറിയിച്ചെന്നും പരാതി നല്‍കിയിട്ടുണ്ടെന്നും ദയ പ്രവര്‍ത്തകര്‍ പറഞ്ഞു.
Post Your Comments