07 July Wednesday

ചാരക്കേസ്‌ സത്യം , പല കാര്യങ്ങളും സിബിഐ അന്വേഷിച്ചില്ല: സിബി മാത്യൂസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 7, 2021

 

തിരുവനന്തപുരം
ഐഎസ്‌ആർഒ ചാരക്കേസിൽ മറിയം റഷീദ അറസ്‌റ്റിലായി 10‌ ദിവസം കഴിഞ്ഞപ്പോൾ നമ്പി നാരായണൻ സ്വയം വിരമിക്കലിന്‌ അപേക്ഷിച്ചെന്ന്‌ ‌സിബി മാത്യൂസ്‌.
ചാരക്കേസ്‌ ഉള്ളത്‌ തന്നെയാണെന്നും പല കാര്യങ്ങളും സിബിഐ അന്വേഷിച്ചില്ലെന്നും മുൻ ഐജി കൂടിയായ സിബി മാത്യൂസ്‌ തിരുവനന്തപുരം  ജില്ലാ കോടതിയെ അറിയിച്ചു. നമ്പി നാരായണൻ സ്വയം വിരമിക്കലിന്‌ വിഎസ്‌എസ്‌സിക്ക്‌ നൽകിയ അപേക്ഷയുടെ രേഖകളും കോടതിക്ക്‌ കൈമാറി.  സിബിഐ ഗൂഢാലോചന കേസിൽ പ്രതിയായ‌ സിബി മാത്യൂസ് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയിരുന്നു. ഇതിൽ അന്തിമ വിധി പറയാനിരിക്കെ നമ്പി നാരായണൻ എതിർ ഹർജി നൽകി. ഇതോടെയാണ്‌ സിബി മാത്യൂസ്‌ ചൊവ്വാഴ്‌ച കോടതിയിൽ നമ്പി നാരായണനെതിരെ ഹർജി നൽകിയത്‌.

നമ്പി നാരായണൻ അറസ്‌റ്റിലായി രണ്ട്‌ ദിവസം കഴിഞ്ഞപ്പോൾ കേസ്‌ സിബിഐ ഏറ്റെടുത്തിരുന്നു. എന്നാൽ, സിബിഐ കാര്യമായ അന്വേഷണം നടത്തിയില്ല. മറിയം റഷീദയ്‌ക്കും ഫൗസിയ ഹസ്സനും ക്രയോജനിക്‌ സാങ്കേതികവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ അറിയാമായിരുന്നു. ബംഗളൂരു മിലിട്ടറി ക്ലബ്ബിൽവച്ച്‌ സ്‌കോഡ്രൻ ലീഡർ  കെ എ ഭാസിയെ മറിയം റഷീദയും ഫൗസിയ ഹസ്സനും കണ്ടിരുന്നു. ഇതേക്കുറിച്ച്‌ ആരും അന്വേഷിച്ചില്ല. മറിയം റഷീദ, ഫൗസിയ ഹസ്സൻ എന്നിവരെ അറസ്‌റ്റ്‌ചെയ്‌തത്‌ ഐബിയുടെ നിർദേശപ്രകാരമാണ്‌. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായാണ്‌ താൻ പ്രവർത്തിച്ചതെന്നും സിബി മാത്യൂസ്‌ ഹർജിയിൽ പറയുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top