
ഭോപ്പാല്‍: പൗരത്വ നിയമ ഭേദഗതി(സിഎഎ) പ്രകാരം ആറു കുടിയേറ്റക്കാർക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി. ബുധാഴ്ച മധ്യപ്രദേശില്‍ താമസിക്കുന്ന ആറ് പാക്കിസ്ഥാനി കുടിയേറ്റക്കാര്‍ക്കാണ് ഇന്ത്യന്‍ പൗരത്വം നല്‍കിയിരിക്കുന്നത്.
read also: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാദ്ധ്യത : അതിതീവ്ര മഴ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്
ഭോപ്പാലില്‍ താമസക്കാരായ നന്ദ്‌ലാല്‍, അമിത് കുമാര്‍, മന്ദ്‌സോറില്‍നിന്നുള്ള അര്‍ജുന്‍ദാസ് മന്‍ചന്‍ദാനി, ജയ്‌റാം ദാസ്, നാരായണ്‍ ദാസ്, സൗശല്‍യ ബായി എന്നിവർക്കാണ് പൗരത്വം ലഭിച്ചത്. 1988നും 2005നും ഇടയില്‍ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍നിന്ന് മധ്യപ്രദേശില്‍ എത്തിയവരാണ് ഇവരെന്ന് അധികൃതര്‍ അറിയിച്ചു.
‘സര്‍ക്കാര്‍ പൗരത്വം നല്‍കിയതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. കഴിഞ്ഞ 31 വര്‍ഷമായി ഇന്ത്യക്കാരനോ, പാക്കിസ്ഥാനിയോ അല്ലായിരുന്നു. പക്ഷെ ഇപ്പോള്‍ ഇന്ത്യന്‍ പൗരനാണ്’- മന്‍ചന്‍ദാനി പറഞ്ഞു.
Post Your Comments