KeralaLatest News

‘ചെയ്തവനും, ചെയ്യിച്ചവനും തെറ്റി, പിന്നിൽ ആരെന്ന് ഉടൻ വെളിപ്പെടുത്തും’ പിസി ജോർജിന്റെ ഫാൻ പേജ് തിരിച്ചു പിടിച്ചു

സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ ചൊവ്വാഴ്ച ഉച്ചയോടെ പേജ് തിരിച്ചെടുത്തെങ്കിലും വൈകീട്ടോടെ വീണ്ടും ഹാക്ക് ചെയ്തു.

പൂഞ്ഞാര്‍: പി.സി.ജോര്‍ജ് ഫാന്‍സ് പേജ് ഹാക്ക് ചെയ്ത് അര്‍ദ്ധനഗ്‌നചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് വലിയ വാർത്തയായിരുന്നു. പി.സി.ജോര്‍ജിന്റെ അണികള്‍ നടത്തിയിരുന്ന ‘പൂഞ്ഞാര്‍ ആശാന്‍ പി.സി.ജോര്‍ജ്’ എന്ന പേജാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ഹാക്ക് ചെയ്യപ്പെട്ടത്. എന്നാൽ 24 മണിക്കൂറിനുള്ളിൽ പേജ് തിരിച്ചു പിടിച്ചിരിക്കുകയാണ് പിസിയും അണികളും. എന്നാൽ സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ ചൊവ്വാഴ്ച ഉച്ചയോടെ പേജ് തിരിച്ചെടുത്തെങ്കിലും വൈകീട്ടോടെ വീണ്ടും ഹാക്ക് ചെയ്തു.

2.12 ലക്ഷം ആളുകള്‍ ലൈക്ക് ചെയ്തിരുന്ന പേജാണിത്. പേജിന്റെ നിലവിലുണ്ടായിരുന്ന അഡ്മിന്‍മാരെ പുറത്താക്കിയാണ് ഹാക്കര്‍ പുതിയ പോസ്റ്റുകള്‍ ഇട്ടത്. ഇതറിഞ്ഞ പേജ് അഡ്മിന്‍മാര്‍ പരിശോധന നടത്തിയെങ്കിലും പേജില്‍ കയറാന്‍ സാധിച്ചില്ല. പേജ് വാളില്‍ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല. സ്റ്റോറീസില്‍ വെബ്സൈറ്റ് ലിങ്ക് ഉള്‍പ്പെടുത്തി അര്‍ദ്ധനഗ്‌നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ സൈബര്‍ സെല്‍, ക്രൈം സെല്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായി പേജ് അഡ്മിന്‍മാരിലൊരാളായ ഷോണ്‍ ജോര്‍ജ് പറഞ്ഞു.

ഹാക്ക് ചെയ്തവരെ നിയമത്തിനു മുന്‍പില്‍ എത്തിക്കുമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു.

പിസി ജോർജിന്റെ പോസ്റ്റ് കാണാം:

തിരിച്ച് വന്നിട്ടുണ്ട്…
ഈ ഫാൻ പേജ് ഹാക്ക് ചെയ്ത് സ്ത്രീകളുടെ നഗ്‌നത പോസ്റ്റ് ചെയ്‌താൽ എല്ലാം അവസാനിക്കുമെന്ന് കരുതിയാൽ ചെയ്തവനും, ചെയ്യിച്ചവനും തെറ്റി.
പുതിയ പോർമുഖം തുറന്ന് തന്നതിന് നന്ദി അറിയിക്കുന്നു.
ഒരു സൈബർ സെല്ലിലും പോകാതെ ഇവരെ തുറന്ന് കാണിക്കാൻ കഴിവുള്ള മലയാളികൾ (എത്തിക്ക് ഹാക്കേഴ്‌സ്) നമ്മൾ മലയാളികൾക്കിടയിൽ ഉണ്ടെന്നത് സവിനയം അറിയിക്കുന്നു.

കുറച്ച് മണിക്കൂറുകൾ ആണെങ്കിലും ഇതുപോലുള്ള ത… ഇല്ലാത്തവന്മാർ കാരണം പരിപാടിയിൽ തടസം നേരിട്ടതിൽ ഖേദിക്കുന്നു…
ആരാണ്, എന്താണ് എന്നത് പുറകെ അറിയിക്കും
കാരണം, തുണ്ട് കണ്ടുകൊണ്ടിരുന്നപ്പോൾ പി.സി. ജോർജിന്റെ കയ്യ് തട്ടി വന്നതാ…
മകൻ ഫോണിൽ കളിച്ചപ്പോൾ വന്നതാ…
റീച്ച് കൂട്ടാൻ ചെയ്തതാ…
എന്നൊക്കെ വിലപിച്ചവർക്ക് സമാധാനം നൽകുന്നതായിരിക്കും ആ അറിയിപ്പ്.

shortlink

Related Articles

Post Your Comments


Back to top button