KeralaLatest NewsNews

കിറ്റെക്‌സിന് നല്‍കിയ നോട്ടീസ് പിന്‍വലിച്ച് കേരള സംസ്ഥാന തൊഴില്‍ വകുപ്പ്

കിറ്റെക്‌സിന് വ്യവസായം തുടങ്ങാന്‍ തെലങ്കാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചു

തിരുവനന്തപുരം : കിറ്റെക്‌സിന് കേരള സംസ്ഥാന തൊഴില്‍ വകുപ്പ് നല്‍കിയ നോട്ടീസ് പിന്‍വലിച്ചു. 2019 ലെ വേജ് ബോര്‍ഡ് നടപ്പാക്കണമെന്നായിരുന്നു തൊഴില്‍ വകുപ്പിന്റെ നോട്ടീസ്. ഇതിനെതിരെ കിറ്റക്‌സ് നല്‍കിയ വക്കീല്‍ നോട്ടീസിനെ തുടര്‍ന്നാണ് തൊഴില്‍ വകുപ്പിന്റെ പിന്‍മാറ്റം.

Read Also  :  കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം രൂക്ഷമായ സമയത്ത് പോലും ഗംഗാ ജലത്തിൽ വൈറസിന്റെ സാന്നിദ്ധ്യമില്ല: പഠന റിപ്പോർട്ട്

അതേസമയം, കിറ്റെക്‌സിന് വ്യവസായം തുടങ്ങാന്‍ തെലങ്കാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചു. തെലങ്കാന വ്യവസായ വകുപ്പ് മന്ത്രി കെ. ടി രാമറാവുവാണ് ഇ-മെയിലിലൂടെ ഔദ്യോഗിക ക്ഷണക്കത്ത് നല്‍കിയത്. ടെക്സ്‌റ്റൈല്‍സ് ആന്റ് അപ്പാരല്‍ പോളിസി പ്രകാരം ആനുകൂല്യങ്ങളും കത്തില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതല്‍ ചര്‍ച്ചക്കായി സാബു ജേക്കബിനെ കെ. ടി രാമറാവു ഹൈദ്രബാദിലേക്ക് ക്ഷണിച്ചു.

shortlink

Related Articles

Post Your Comments


Back to top button