
തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്
കീഴിലുളള തിരുവനന്തപുരം പൂജപ്പുരയിലുള്ള സർക്കാർ ചിൽഡ്രൻസ് ഹോം, സ്പെഷ്യൽ ഹോം എന്നിവിടങ്ങൾ സന്ദർശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തുവെന്ന് വീണാ ജോർജ് വ്യക്തമാക്കി.
Read Also: ചോദ്യം ചെയ്യലിന് ഹാജരാകണം: മെഹബൂബ മുഫ്തിയുടെ അമ്മയ്ക്ക് നോട്ടീസ് നൽകി എൻഫോഴ്‌സ്‌മെന്റ്
ചിൽഡ്രൻസ് ഹോമിനായി നവീകരിച്ച കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നേരിട്ട് വിലയിരുത്തി. ഡയറക്ടറേറ്റിലെ ജീവനക്കാരുമായും ആരോഗ്യമന്ത്രി സംസാരിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ ചെറുക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ജീവനക്കാരോട് വീണാ ജോർജ് ആവശ്യപ്പെട്ടു. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കായുള്ള വകുപ്പിന്റെ സേവനങ്ങളെപ്പറ്റി അവബോധം കുടുതൽ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Post Your Comments