Latest NewsNewsFootballSports

കോപ അമേരിക്കയിൽ പെറുവിനെ തകർത്ത് ബ്രസീൽ ഫൈനലിൽ

ബ്രസീലിയ: കോപ അമേരിക്കയിലെ ആദ്യ സെമി ഫൈനലിൽ പെറുവിനെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ ഫൈനലിൽ കടന്നു. ഏകപക്ഷീകമായ ഒരു ഗോളിനാണ് ബ്രസീലിന്റെ ജയം. 35-ാം മിനിറ്റിൽ സൂപ്പർ താരം നെയ്മറുടെ അസ്സിസ്റ്റിൽ നിന്ന് ലൂക്കാസ് പക്വേറ്റയാണ് വിജയ ഗോൾ നേടിയത്. ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ കൊളംബിയ-അർജന്റീന മത്സരത്തിലെ വിജയികളാകും ഫൈനലിൽ ബ്രസീലിന്റെ എതിരാളികൾ.

35-ാം മിനിറ്റിൽ ഗ്രൗണ്ടിന്റെ പകുതിയിൽ നിന്ന് മുന്നേറിയ നെയ്മർ പെറുവിന്റെ മൂന്ന് പ്രതിരോധ താരങ്ങളെ മറികടന്ന് പാസ് പക്വേറ്റയ്ക്ക് നൽകി. ഗോൾ കീപ്പർ കാഴ്ചക്കാരനാക്കി ബ്രസീലിന്റെ വിജയ ഗോൾ. തുടർന്ന് രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച ബ്രസീലിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത നെയ്മറാണ് മത്സരത്തിലെ താരം.

Read Also:- യൂറോ കപ്പ് സെമി പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം: കിരീടം ലക്ഷ്യമിട്ട് ഇറ്റലിയും സ്പെയിനും നേർക്കുനേർ

നാളെ നടക്കുന്ന കൊളംബിയ-അർജന്റീന രണ്ടാം സെമിയിൽ അർജന്റീന ജയിച്ചാൽ സ്വപ്ന ഫൈനലിന് ഫുട്ബോൾ ലോകം സാക്ഷിയാകും. ഫുട്ബോളിന്റെ ഹൃദയ ഭൂമിയായ മരക്കാനയിൽ അർജന്റീനയെ ബ്രസീൽ നേരിടുന്നത്ര സുന്ദര നിമിഷം കാൽപന്തുകളിൽ വേറെ ഉണ്ടാവില്ല. ഒരുപക്ഷെ അർജന്റീനയ്‌ക്കായി മെസ്സി നേടുന്ന ആദ്യ കിരീടമാകാം മരക്കാനയിൽ സാക്ഷ്യം വഹിക്കാൻ പോകുന്നത്.

shortlink

Related Articles

Post Your Comments


Back to top button