06 July Tuesday

പാലാരിവട്ടം പാലം അഴിമതി : ജാമ്യവ്യവസ്ഥയിൽ ഇളവുതേടി ഇബ്രാഹിംകുഞ്ഞ് വീണ്ടും ഹൈക്കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 6, 2021


കൊച്ചി
പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ജാമ്യവ്യവസ്ഥയിൽ ഇളവുതേടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഗുരുതര അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന ഇബ്രാഹിംകുഞ്ഞിന് എറണാകുളം ജില്ലവിട്ട്‌ പുറത്തുപോകരുതെന്ന ഉപാധിയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ വ്യവസ്ഥ നീക്കണമെന്നാണ് ഇബ്രാഹിംകുഞ്ഞിന്റെ പുതിയ ആവശ്യം.

അന്വേഷണം പൂർത്തിയായ കേസിൽ കുറ്റപത്രം സമർപ്പിച്ചെന്നും ഏഴരമാസമായി കോടതി നിർദേശം പാലിക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ജാമ്യവ്യവസ്ഥയിൽ ഇളവുതേടി സമീപിച്ചെങ്കിലും ഹർജി ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ അഞ്ചാംപ്രതിയാണ് ഇബ്രാഹിംകുഞ്ഞ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top