തൃശൂർ
കൊടകര കുഴൽപ്പണക്കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് വീണ്ടും നോട്ടീസ് നൽകും. ചൊവ്വാഴ്‌ച തൃശൂർ പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ പ്രത്യേക അന്വേഷകസംഘം നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഹാജരാവാൻ കഴിയില്ലെന്നും 13 വരെ തിരക്കുകളുണ്ടെന്നും സുരേന്ദ്രൻ രേഖാമൂലം അറിയിച്ചു. തുടർന്നാണ് വീണ്ടും നോട്ടീസ് നൽകുന്നത്.
ഹാജരായില്ലെങ്കിൽ കോടതിവഴി നടപടിയെടുക്കും. സുരേന്ദ്രനെ ചോദ്യം ചെയ്യുന്നതിന് മുമ്പ് ഡിഐജിയുടെ സാന്നിധ്യത്തിൽ ഇതുവരെയുള്ള അന്വേഷണം വിലയിരുത്തും. ചോദ്യാവലി തയ്യാറാക്കിയ ശേഷമാകും അടുത്ത നോട്ടീസ് നൽകുക. ബിജെപി തെരഞ്ഞെടുപ്പിനിറക്കിയ പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. സംഘടനാ സെക്രട്ടറി എം ഗണേശൻ, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവരുടെ നിർദേശത്തിൽ ധർമരാജൻ വഴി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തക്കെത്തിക്കാനുള്ള പണമാണ് കവർച്ച ചെയ്യപ്പെട്ടത്.
അന്ന് ധർമരാജന്റെ ഫോൺ വിളികളിൽ സുരേന്ദ്രന്റെ നമ്പറുണ്ട്. സെക്രട്ടറിയുടെയും ഡ്രൈവറുടെയും ഫോണുകളിൽ നിന്ന് ധർമരാജനെയും തിരിച്ചും നിരവധി തവണ വിളിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..