06 July Tuesday

മിസോറാമില്‍ നിന്ന് മാറ്റി; ശ്രീധരന്‍പിള്ള ഗോവ ഗവര്‍ണറാകും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 6, 2021

അഡ്വ.പി എസ് ശ്രീധരന്‍പിള്ള | Photo: Facebbok/psspillai

ന്യൂഡല്‍ഹി > മിസോറം ഗവര്‍ണര്‍ അഡ്വ.പി എസ് ശ്രീധരന്‍പിള്ളയെ ഗോവ ഗവര്‍ണറായി മാറ്റി നിയമിച്ചു. ഡോ. കംബംപട്ടി ഹരിബാബു ആയിരിക്കും പുതിയ മിസോറം ഗവര്‍ണര്‍. കേന്ദ്ര മന്ത്രിസഭാ പുന:സംഘടന രണ്ടു ദിവസങ്ങള്‍ക്കകം ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് എട്ട് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച് രാഷ്ടപ്രതി റാംനാഥ് കോവിന്ദ് വിജ്ഞാപനമിറക്കിയത്.

കേന്ദ്ര സാമൂഹിക നീതി മന്ത്രി താവര്‍ചന്ദ് ഗെലോട്ടിനെ കര്‍ണാടക ഗവര്‍ണറാക്കി. ജാര്‍ഖണ്ഡ് ഗവര്‍ണറായി ത്രിപുര ഗവര്‍ണര്‍ രമേശ് ബായിസിനെ നിയമിച്ചു. മംഗുഭായ് ഛഗന്‍ഭായ് പട്ടേല്‍ ആണ് മധ്യപ്രദേശിലെ പുതിയ ഗവര്‍ണര്‍.

ഹരിയാന ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യയെ ത്രിപുര ഗവര്‍ണറാക്കി.  ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ ആണ് പുതിയ ഹരിയാന ഗവര്‍ണര്‍. രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറിനെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും നിയമിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top