തിരുവനന്തപുരം > മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ജീവനക്കാരൻ ഹർഷാദിന്റെ കുടുംബത്തിന് അർഹതപ്പെട്ട ജോലിയും ഇൻഷുറൻസ് തുകയും പരമാവധി വേഗത്തിൽ ലഭ്യമാക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ടു. ജോലി നൽകാനാനുള്ള നടപടി ക്രമങ്ങളും ഊർജിതമാക്കി.
സ്വന്തമായി ഒരു വീട് അനുവദിക്കണമെന്ന് അഭ്യർഥിച്ച് കുടുംബം നൽകിയ നിവേദനത്തിലും ഉചിത നടപടി സ്വീകരിക്കും. തിങ്കളാഴ്‌ചയാണ് നിവേദനം ലഭിച്ചത്. ഇതേ സമയം ഹർഷാദിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. സൂപ്രണ്ട് ഉൾപ്പെടെയുള്ള ജീവനക്കാരുടെ മൊഴി കഴിഞ്ഞ ദിവസമെടുത്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..