കൊച്ചി> കൊച്ചി നാവികസേനാ ആസ്ഥാനത്ത് നാവികൻ വെടിയേറ്റ് മരിച്ചു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തർപ്രദേശ് അലിഗഡ് സ്വദേശിയായ പത്തൊൻപതുകാരനാണ് മരിച്ചത്.
പുലർച്ചെ നാവിക സേനാ പരിസരത്ത് പട്രോളിംഗിനിറങ്ങിയ ഉദ്യോഗസ്ഥരാണ് നാവികനെ വെടിയേറ്റ നിലയിൽ കണ്ടത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞയിടയ്ക്കാണ് തുഷാർ അത്രി കൊച്ചി നാവികസേനയിൽ ജോലിയിൽ പ്രവേശിച്ചത്. സുരക്ഷാ ഡ്യൂട്ടിയാണ് ഇയാൾക്ക് നൽകിയത്. കൈവശം ആയുധവും നൽകിയിരുന്നു. ആത്മഹത്യയാണോ വെടിയേറ്റ് കൊല്ലപ്പെട്ടതാണോ എന്ന് വ്യക്തമായിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..