
ജെറുസലേം: ഫൈസര്‍ വാക്‌സിന്റെ ഫലപ്രാപ്തി കുറയുന്നുവെന്ന ആശങ്ക പങ്കുവെച്ച് ഇസ്രായേല്‍. വാക്‌സിന്റെ ഫലപ്രാപ്തി 64 ശതമാനമായി കുറഞ്ഞെന്നാണ് ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
മെയ് 2നും ജൂണ്‍ 5നും ഇടയിലുള്ള കാലയളവില്‍ 94.3 ശതമാനമായിരുന്നു ഫൈസര്‍ വാക്‌സിന്റെ ഫലപ്രാപ്തിയെന്ന് കണ്ടെത്തിയിരുന്നു. ജൂണ്‍ 6 മുതല്‍ ജൂലൈ ആദ്യ വാരം വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഫലപ്രാപ്തിയില്‍ കുറവുണ്ടായെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇസ്രായേലില്‍ കോവിഡിന്റെ ഡെല്‍റ്റ വകഭേദം വ്യാപിക്കാന്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഫൈസറിന്റെ ഫലപ്രാപ്തിയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. 2020 ഡിസംബര്‍ 20നാണ് ഇസ്രായേലില്‍ കോവിഡിനെതിരായ വാക്‌സിനേഷന്‍ ആരംഭിച്ചത്.
Post Your Comments