KeralaLatest NewsNews

ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കഴിവുള്ള ചെറുപ്പക്കാരെ കൊണ്ടുവരണം : കെ.മുരളീധരന്‍

വര്‍ഷങ്ങളായി എ ഗ്രൂപ്പിന്റെ കൈവശമാണ് പ്രസിഡന്റ് സ്ഥാനം

കോഴിക്കോട് : ‍‍ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കഴിവുള്ള ചെറുപ്പക്കാര്‍ വരണമെന്ന് കെ. മുരളീധരന്‍ എം.പി. ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.പി.സി.സി സാധ്യത പട്ടിക തയ്യാറാക്കിയതിന് പിന്നാലെയാണ് കെ.മുരളീധരന്‍റെ പ്രതികരണം.

പരീക്ഷണമോ ഗ്രൂപ്പ് വീതം വെയ്‌പ്പോ പാടില്ല. എം.പിമാരുടെ അഭിപ്രായം കൂടി കേള്‍ക്കണമെന്നും ആരുടേയും പേര് മുന്നോട്ടുവെയ്ക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. സമവായത്തിലൂടെ പ്രസിഡന്റിനെ തീരുമാനിക്കാന്‍ ശ്രമിക്കും. ഹൈക്കമാന്‍ഡ് അഭിപ്രായം ചോദിച്ചാല്‍ പറയുമെന്നും മുരളീധരൻ പറഞ്ഞു.

Read Also  :  കോവിഡ് പ്രതിസന്ധി: മിമിക്രി കലാകാരന്മാരുടെ കുടുംബത്തിന് സഹായവുമായി എംഎ യൂസഫലി

വര്‍ഷങ്ങളായി എ ഗ്രൂപ്പിന്റെ കൈവശമാണ് പ്രസിഡന്റ് സ്ഥാനമെങ്കിലും എ ഗ്രൂപ്പിന് മുന്നോട്ടുവയ്ക്കാന്‍ കാര്യമായ പേരുകളൊന്നുമില്ല. ഐ ഗ്രൂപ്പിലാകട്ടെ എന്‍ സുബ്രമഹ്ണ്യന്‍,കെ പ്രവീണ്‍കുമാര്‍, പി.എം നിയാസ്, കെ.പി അനില്‍കുമാര്‍, കെ ജയന്ത് തുടങ്ങി നിരവധിയുണ്ട്. പക്ഷെ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ്, എം.പിമാരായ കെ.മുരളീധരന്‍, എം.കെ രാഘവന്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരുടെയൊക്കെ അഭിപ്രായം കൂടി പരിഗണിച്ചാണ് അന്തിമ തീരുമാനമെടുക്കുന്നത്. 2001 ന് ശേഷം കോഴിക്കോട് ജില്ലയില്‍ നിന്ന് കോണ്‍ഗ്രസിന് ഒരു എം.എല്‍.എ ഉണ്ടായിട്ടില്ല. ആ നാണക്കേട് തിരുത്തുക എന്നതാണ് പുതിയ പ്രസി‍ഡന്റിന് മുന്നിലെ പ്രധാന വെല്ലുവിളി.

 

 

 

shortlink

Related Articles

Post Your Comments


Back to top button