07 July Wednesday

ഇമ്രാനും വേണം 18 കോടി ; സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിതനായ പിഞ്ചുകുഞ്ഞ്‌ നാലുമാസമായി വെന്റിലേറ്ററിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 6, 2021


മലപ്പുറം
കണ്ണൂർ മാട്ടൂലിലെ പിഞ്ചുകുഞ്ഞ്‌ മുഹമ്മദിന്റെ ചികിത്സയ്‌ക്ക്‌ 18 കോടി ദിവസങ്ങൾക്കുള്ളിൽ പിരിഞ്ഞുകിട്ടിയ ആഹ്ലാദനിറവിലാണ്‌ കേരളം. എന്നാൽ, അതേ രോഗം വന്ന മറ്റൊരു കുരുന്നുകൂടി കനിവ്‌ തേടുന്നു.

അങ്ങാടിപ്പുറം ഏറാന്തോട്‌ മദ്രസപ്പടി കുളങ്ങരപറമ്പിൽ ആരിഫ്‌–- റമീസതസ്‌നി ദമ്പതികളുടെ ആറുമാസം പ്രായമായ മകൻ ഇമ്രാൻ. മസിൽ ശോഷിച്ച്‌ കിടപ്പിലാകുന്ന സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നാല്‌ മാസമായി ചികിത്സയിലാണ്‌. വെന്റിലേറ്റർ സഹായത്താലാണ്‌ ജീവൻ നിലനിർത്തുന്നത്‌. ഒരു ഡോസ് മരുന്നിന് വേണ്ടത് 18 കോടി രൂപ.

ആരിഫിന്റെ മൂന്നാമത്തെ മകനാണ്‌ ഇമ്രാൻ. മൂത്തമകൾക്ക്‌ അസുഖമില്ല. രണ്ടാമത്തെ മകൾ 90 ദിവസം മാത്രമാണ്‌ ജീവിച്ചത്‌. ഇമ്രാന്‌ ജനിച്ചയുടൻ രോഗലക്ഷണം കണ്ടു. പരിശോധനയിൽ സ്ഥിരീകരിച്ചു.  കേരളത്തിന്റെ കനിവുള്ള ഹൃദയങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കഴിയുകയാണ് ഇമ്രാന്റെ കുടുംബം.   
സഹായമെത്തിക്കാൻ: 

പേര്: ആരിഫ്
ബാങ്ക്: ഫെഡറൽ ബാങ്ക്, മങ്കട
അക്കൗണ്ട് നമ്പർ: 16320100118821
ഐഎഫ്സ്സി: FDRL0001632
​ഗൂ​ഗിൾ പേ: 8075393563
ഫോൺ: 8075393563.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top