KeralaLatest NewsNews

‘മാതൃഭൂമി’യില്‍ നിന്ന് വീണ്ടും രാജി, മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റര്‍ രാജിവെച്ചു

കഴിഞ്ഞ ദിവസം ബ്യൂറോ ചീഫുമാരുടെ യോഗത്തിലാണ് താന്‍ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്ന കാര്യം മനോജ് അറിയിച്ചത്

കോഴിക്കോട്: മാതൃഭൂമി ചാനലിന്റെ ചീഫ് ഓഫ് ന്യൂസ് ചുമതല വഹിച്ചിരുന്ന ഉണ്ണി ബാലകൃഷ്‌ണൻ രാജിവച്ചു മാസങ്ങൾ മാത്രമാകുമ്പോൾ വീണ്ടും ഒരു രാജി വാർത്ത ഉയർന്നുവരുന്നു.. മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റര്‍ സ്ഥാനത്തുനിന്നും മനോജ് കെ ദാസ് രാജി വച്ചു. 2019 നവംബർ മുതൽ മാതൃഭൂമി പത്രാധിപരായി പ്രവർത്തിച്ച മനോജ് കെ ദാസ് കഴിഞ്ഞ ദിവസം ബ്യൂറോ ചീഫുമാരുടെ യോഗത്തിലാണ് താന്‍ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കുന്ന കാര്യം അറിയിച്ചത്.

read also: വിവാഹ ഒരുക്കങ്ങൾക്കിടെ ഇരട്ട സഹോദരികൾ തൂങ്ങി മരിച്ച നിലയിൽ: അന്വേഷണം ആരംഭിച്ച് പോലീസ്

കോട്ടയം ജില്ലയിലെ കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശിയായ മനോജ് ടൈംസ് ഓഫ് ഇന്ത്യയുടെ കേരളത്തിലെ റെസിഡന്റ് എഡിറ്റര്‍ സ്ഥാനത്തുനിന്നാണ് മാതൃഭൂമിയിലേയ്ക്ക് എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button