KeralaLatest NewsNews

കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷം: കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡിന് പിന്നാലെ കേരളത്തില്‍ തൊഴില്‍ നഷ്ടമായവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വഴിയോരക്കച്ചവടക്കാരുടെ എണ്ണം വര്‍ധിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Also Read: സൗഹൃദത്തിന് കേടുപറ്റില്ല: ബിജെപിയും ശിവസേനയും തമ്മിലുള്ള ബന്ധം ആമിർ ഖാനേയും കിരൺ റാവുവിനേയും പോലെയെന്ന് സഞ്ജയ് റാവത്ത്

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്തെ വഴിയോരക്കച്ചവടക്കാരുടെ എണ്ണം അഞ്ച് മടങ്ങായി വര്‍ധിച്ചെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേന്ദ്ര റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് നിലവില്‍ 1,20,000 വഴിയോരക്കച്ചവടക്കാരാണ് ഉള്ളത്. നേരത്തെ ഇത് 24,000 ആയിരുന്നു.

ദിവസേന കൃത്യമായി വഴിയോരക്കച്ചവടം നടത്തുന്നവരുടെ മാത്രം കണക്കാണ് കേന്ദ്ര റിപ്പോര്‍ട്ടിലുള്ളത്. ഇതിന് പുറമെ വാഹനങ്ങളിലും മറ്റും വഴിയരികില്‍ കച്ചവടം നടത്തുന്ന വലിയ ഒരു വിഭാഗം ആളുകളുണ്ട്. അതിനാല്‍ വീണ്ടും ഒരു സര്‍വെ കൂടി നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button