05 July Monday

ഒളിമ്പിക്സ് : റിലേക്കായി ട്രയൽസ്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 5, 2021


പട്യാല
ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ റിലേ ടീമിനെ കണ്ടെത്താൻ ട്രയൽസ്‌ നടത്തി. ടീം പ്രഖ്യാപനം ഇന്നുണ്ടാകും. 4–-400 മീറ്റർ മിക്‌സഡ്‌ റിലേ ടീമിലേക്കുള്ള മൂന്ന്‌ വനിതകളെയും പുരുഷന്മാരുടെ 4–-400 മീറ്റർ റിലേയിലേക്കുള്ള രണ്ട്‌ പകരക്കാരെയും കണ്ടെത്താനായിരുന്നു ട്രയൽസ്‌. ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നവരുടെ പേര്‌ നൽകാനുള്ള അവസാന ദിവസം ഇന്നാണ്‌.  

പുരുഷന്മാരുടെ 4–-400 മീറ്റർ റിലേ ടീമിൽ മലയാളികളായ മുഹമ്മദ്‌ അനസ്‌, നോഹ നിർമൽ ടോം, അമോജ്‌ ജേക്കബ്‌, തമിഴ്‌നാട്ടുകാരനായ ആരോക്യ രാജീവുമുണ്ട്‌. രണ്ട്‌ പകരക്കാർക്കുള്ള 400 മീറ്റർ ട്രയൽസിൽ ഡൽഹിക്കാരൻ സാർഥക്‌ ഭാംബ്രി (47.73) മലയാളി എ അലക്‌സ്‌ (47.83) എന്നിവർ ആദ്യ രണ്ട്‌ സ്ഥാനങ്ങളിലെത്തി. മൂന്നുപേരാണ്‌ ഓടിയത്‌.

രണ്ടുവീതം പുരുഷന്മാരും വനിതകളും ഉൾപ്പെട്ടതാണ്‌ മിക്‌സഡ്‌ റിലേ ടീം. പുരുഷന്മാർ മുഹമ്മദ്‌ അനസും നോഹ നിർമൽ ടോമുമാണ്‌. ഓടാനുള്ള രണ്ട്‌ വനിതകളെയും ഒരു പകരക്കാരിയെയും കണ്ടെത്താനുള്ള ട്രയൽസിൽ ആറുപേർ അണിനിരന്നു. 400 മീറ്റർ ട്രയൽസിൽ തമിഴ്‌നാട്ടുകാരായ വി രേവതി  (53.55 സെക്കൻഡ്‌), വി ശുഭ (54.26), ധനലക്ഷ്‌മി (54.27) എന്നിവർ മുന്നിലെത്തി. മലയാളിയായ ജിസ്‌ന മാത്യു (54.31), ഹരിയാനയിൽനിന്നുള്ള കിരൺ പഹൽ (55.21), മലയാളി വി കെ വിസ്‌മയ (55.34) എന്നിവരാണ്‌ തൊട്ടടുത്തുള്ള സ്ഥാനങ്ങളിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top