കോഴിക്കോട്> മുസ്ലിംലീഗ് പ്രവര്‍ത്തകസമിതിയോഗം മാറ്റി. തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ഏഴിനും എട്ടിനും മഞ്ചേരിയില്‍ നടത്താനിരുന്ന യോഗമാണ് മാറ്റിയത്. സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ്തങ്ങള്‍ രോഗബാധിതനായതിനാല്‍ മാറ്റിയെന്നാണ് ഔദ്യോഗിക വിശദീകരണം.
കനത്ത പരാജയമുണ്ടായി മാസങ്ങള്‍ കഴിഞ്ഞിട്ടും യോഗം വിളിച്ച് ചര്‍ച്ച ചെയ്യാത്തതിനാല്‍ ലീഗിന്റെ വിവിധതലങ്ങളിലുള്ള നേതാക്കള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ലോകസഭാംഗത്വം ഉപേക്ഷിച്ച് തിരിച്ചുവന്നതടക്കം നേതൃത്വത്തിന്റെ പിടിപ്പുകേടാണ് തോല്‍വിക്ക് കാരണമെന്ന വിമര്‍ശനം പോഷകസംഘടനകളടക്കം ഉയര്‍ത്തുന്നുണ്ട്.
ഈ സാഹചര്യത്തില്‍ കനത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ നിശ്ചയിച്ച യോഗമാണ് വീണ്ടും മാറ്റിയത്. പുതിയ തീയതി തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..