05 July Monday

കൊച്ചി നെട്ടൂരിൽ ഫൈബർ വള്ളം മുങ്ങി മൂന്നുപേർ മരിച്ചു; അപകടം പിറന്നാൾ കേക്കുമായി പോകുന്നതിനിടെ

വെബ് ഡെസ്‌ക്‌Updated: Monday Jul 5, 2021

കൊച്ചി > എറണാകുളം നെട്ടൂരിൽ ഫൈബർ വള്ളം മറിഞ്ഞ് കാണാതായ മൂന്നു പേരും മരിച്ചു. തേവര കോന്തുരുത്തി സ്വദേശി എബിൻ പോൾ, നെട്ടൂർ സ്വദേശികളായ ആദിൽ നവാസ്, സഹോദരി അഷ്‌ന നവാസ് എന്നിവരാണ് മരിച്ചത്. കോന്തുരുത്തി സ്വദേശി പ്രവീണിനെ നാട്ടുകാർ രക്ഷപെടുത്തി.

വൈകീട്ട്‌ അഞ്ച്‌ മണിയോടെയായിരുന്നു അപകടം. സുഹൃത്തിന്റെ വീട്ടിലേക്ക്‌ പിറന്നാൾ കേക്കുമായി പോകുന്നതിനിടെയാണ്‌ അപകടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top