കൊച്ചി
ജർമൻ ആഡംബരകാർ നിർമാതാവായ ഔഡി ഇലക്ട്രിക് എസ്‌യുവി മോഡലുകളായ ഇ-ട്രോൺ, ഇ-ട്രോൺ സ്‌പോർട്ട്‌ബാക് എന്നിവയുടെ ബുക്കിങ് ആരംഭിച്ചു. 408 എച്ച്പിയും 664 എൻഎം ടോർക്കും നൽകുന്ന ഇരട്ട മോട്ടോറാണുള്ളത്. പ്രോഗ്രസീവ് സ്റ്റിയറിങ്, അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ, 4 സോൺ എയർ കണ്ടീഷണർ, എൽഇഡി ഹെഡ് ലാമ്പുകൾ, 8.5 മണിക്കൂർകൊണ്ട് ചാർജ് ചെയ്യാവുന്ന 11 കെഡബ്ല്യു എസി ഹോം ചാർജർ എന്നിവയാണ് മറ്റ് സവിശേഷതകൾ. 150 കെഡബ്ല്യുവരെ ഡിസി ചാർജിങ്ങും സാധ്യമാണ്. 5.7 സെക്കൻഡിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ശേഷിയുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. അഞ്ചുലക്ഷം രൂപ നൽകി കമ്പനിയുടെ www.audi.in എന്ന വെബ്‌സൈറ്റിലോ ഡീലർമാർ വഴിയോ ബുക്കുചെയ്യാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..