05 July Monday

മാംസാഹാരത്തിന്റെ പേരിൽ യുപിയിൽ 
യുവാവിനെ 
തല്ലിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 5, 2021


ഗാസിയാബാദ്
ഉത്തർപ്രദേശിൽ ക്ഷേത്രത്തിന് സമീപമിരുന്ന് മാംസാഹാരം കഴിച്ചെന്ന് ആരോപിച്ച് ശുചീകരണത്തൊഴിലാളിയായ യുവാവിനെ തല്ലിക്കൊന്നു. ​മീററ്റ് സ്വദേശിയായ പ്രവീൺ സൈനിയാണ് (22) കൊല്ലപ്പെട്ടത്. ഗാസിയാബാദിലെ ഗംഗ്‌നഹർ ഘട്ടിലാണ് സംഭവം. സമീപവാസികളായ നിതിൻ ശ‌ർമ, അശ്വിനി ശ‌‌ർമ, ആകാശ് ത്യാ​ഗി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രവീൺ സുഹൃത്തിനൊപ്പം റൊട്ടിയും സോയയും കഴിക്കുന്നതിനിടെ നിതിൻ ശ‌ർമയുടെ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു. സസ്യാഹാരമാണ് കഴിക്കുന്നതെന്ന് പറഞ്ഞിട്ടും ഇവർ പ്രവീണിനെയും സുഹൃത്തുക്കളെയും ക്രൂരമായി മ‌‌ർദിച്ചു. തടയാൻ ശ്രമിച്ചെങ്കിലും വടിയും കല്ലുകളും കൊണ്ട് സംഘം ആക്രമിച്ചു. സംഭവശേഷം പ്രതികൾ രക്ഷപ്പെട്ടു.​ ഗുരുതരമായി പരിക്കേറ്റ പ്രവീൺ സംഭവസ്ഥലത്ത് മരിച്ചു. കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതിയായ നിതിൻ അവധിയിൽ നാട്ടിലെത്തിയ സൈനികനാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top