05 July Monday

സി എച്ച് അശോകൻ ചരമവാർഷിക ദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 5, 2021


ഒഞ്ചിയം > സിപിഐഎം ഒഞ്ചിയം ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മറ്റിയംഗവും എൻജിഒ യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന, ഭരണകൂട ഭീകരതയിൽ ജീവൻ പൊലിഞ്ഞ സി എച്ച് അശോകന്റെ എട്ടാമത് ചരമവാർഷിക ദിനം തിങ്കളാഴ്‌ച ആചരിച്ചു.

 സിപിഐ എം നേതൃത്വത്തിൽ രാവിലെ 7 ന് കോവിഡ് പ്രോട്ടോകോൾ പാലിച്ചു, ഒഞ്ചിയം അമ്പല പറമ്പിലെ സി എച്ചിന്റെ വീട്ട് പറമ്പിലെ സ്മൃതി മണ്ഡപത്തിൽ ജില്ലാ സെക്രട്ടറി പി മോഹനൻ പുഷ്പചക്രം സമർപ്പിച്ചു.

ഏരിയാ സെക്രട്ടറി ടി പി ബിനീഷ് അധ്യക്ഷനായി .സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം പി സതീദേവി, ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്ക്കരൻ, ജില്ലാ കമ്മറ്റിയംഗം കെ ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.  എം കെ രാഘവൻ സ്വാഗതം പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top