മുംബൈ > അമിതാഭ് ബച്ചന്റെ ബംഗ്ലാവ് പ്രതീക്ഷയുടെ ഒരു ഭാഗം ബൃഹാൻ മുംബെെ കോർപറേഷൻ (ബിഎംസി) പൊളിച്ചേക്കുമെന്ന് റിപ്പോർട്ട്. 2017ലെ നോട്ടീസിന്റെ ഭാഗമായാണ് നടപടി. അമിതാഭ് ബച്ചനും രാജ്കുമാർ ഹിരാനിയുമടക്കം ഏഴുപേർക്ക് അനധികൃത നിർമാണം സംബന്ധിച്ച് കോർപറേഷൻ നോട്ടീസ് നൽകിയിരുന്നു.
ബച്ചനെതിരെ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് കോൺഗ്രസ് കൗൺസിലർ തുലിപ് ബ്രിയാൻ മിറാൻഡയാണ് ഈ വിഷയം വീണ്ടും ഉന്നയിച്ചത്. റോഡ് വീതികൂട്ടുന്നതുസംബന്ധിച്ച് നോട്ടീസ് നൽകി കഴിഞ്ഞാൽ പിന്നെ നടപടിയെടുക്കാൻ താമസിക്കേണ്ടതില്ലെന്നും മിറാൻഡ പറഞ്ഞു. തുടർന്നാണ് ബിഎംസി ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിക്കാൻ തീരുമാനിച്ചത്. ബച്ചന്റെ മുംബെെയിലെ ആദ്യ ബംഗ്ലാവാണ് പ്രതീക്ഷ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..