Latest NewsNewsInternational

വിമാനം തകർന്ന് വീണ് നിരവധി മരണം

ഹെയ്തി : പോര്‍ട്ട ഔ പ്രിന്‍സില്‍ സ്വകാര്യ വിമാനം തകര്‍ന്ന് വീണ് രണ്ട് അമേരിക്കന്‍ മിഷണറിമാര്‍ ഉള്‍പ്പടെ ആറ് പേര്‍ മരിച്ചു. വിമാനം ലാന്‍ഡ് ചെയ്യാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് അപകടവിവരം പുറത്തറിഞ്ഞത്.

Read Also : കൊവിഡ് മൂന്നാം തരംഗം : മുന്നറിയിപ്പുമായി കേന്ദ്ര കൊവിഡ് ദൗത്യസംഘം 

യുഎസ് ആസ്ഥാനമായുള്ള മിഷനറി സംഘടനയായ ഗോസ്പല്‍ ടു ഹെയ്തി ഫേസ്ബുക്ക് പേജിലൂടെയാണ് മരണപ്പെട്ടവരുടെ വിവരങ്ങൾ പുറത്ത് വിട്ടത്. അമേരിക്കൻ മിഷണറിമാരായ ട്രെന്റ് ഹോസ്റ്റെല്‍ട്ടര്‍ (35), ജോണ്‍ മില്ലര്‍ (43) എന്നിവർ മരിച്ചവരിൽപെടുന്നു.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഹെയ്തിയുടെ തെക്കന്‍ തീരത്തുള്ള ജാക്‌മെലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു വിമാനങ്ങളിലായാണ് ഇവര്‍ യാത്ര ചെയ്തത്. രണ്ടാമത്തെ വിമാനത്തില്‍ ഹോസ്റ്റെല്‍ട്ടറുടെ ഭാര്യയും മക്കളും യാത്ര ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button