KeralaLatest NewsNews

അർജുൻ ആയങ്കിയെ ഇന്ന് കൊച്ചിയിലെത്തിക്കും: വീണ്ടും ചോദ്യം ചെയ്യൽ തുടരും

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയെ കറ്റസംസ് ഇന്ന് കൊച്ചിയിലെത്തിക്കും. സംഭവസ്ഥലത്തേയും വീട്ടിലെയും തെളിവെടുപ്പിന് ശേഷമാണ് ഇയാളെ ഇന്ന് കൊച്ചിയിൽ എത്തിക്കുന്നത്. പ്രതിയുടെ വീട്ടില്‍ നിന്ന് ലാപ്‌ടോപ് ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ ഉപകരണങ്ങള്‍ പരിശോധനയ്ക്ക് അയക്കും. കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

Also Read:അനന്തു എന്ന കാമുകനെ കുറിച്ച് രേഷ്മ പറഞ്ഞിരുന്നു: ആത്മഹത്യ ചെയ്ത യുവതികളെ കുറിച്ച് നിർണായക വെളിപ്പെടുത്തലുമായി ഭർത്താവ്

കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വച്ച് അര്‍ജുന്‍ ആയങ്കി, മുഹമ്മദ്‌ ഷഫീഖ് എന്നിവരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ടി പി വധക്കേസ് പ്രതികളായ കൊടി സുനിയും, മുഹമ്മദ് ഷാഫിയും സ്വ‌ര്‍ണക്കടത്തിലും, ഒളിവില്‍ കഴിയാനും തന്നെ സഹായിച്ചിരുന്നുവെന്ന് അര്‍ജുന്‍ ഇന്നലെ മൊഴി നല്‍കിയിരുന്നു.

മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും ചില നിര്‍ണായക രേഖകള്‍ കണ്ടെടുത്തതായി അന്വേഷണ സംഘം അറിയിച്ചു. ഈ മാസം ഏഴിന് കസ്റ്റംസ് ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഷാഫിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഇതോടെ സ്വർണ്ണക്കടത്ത് കേസിൽ സി പി ഐ എമ്മും പ്രതിസന്ധിയിലായിരിക്കുകയാണ്. ടി പി വധക്കേസിലെ പ്രതികളിലേക്ക് അന്വേഷണം നീളുമ്പോൾ ഇനിയും കൂടുതൽ നേതാക്കളിലേക്കും അണികളിലേക്കും പ്രതിപ്പട്ടിക നീളുമോ എന്ന ആശങ്കയിലാണ് സി പി ഐ എം.

shortlink

Related Articles

Post Your Comments


Back to top button