KeralaLatest NewsNews

മലപ്പുറത്ത് സദാചാര ഗുണ്ടകള്‍ 17കാരനെ മര്‍ദ്ദിച്ചതായി പരാതി

മലപ്പുറം: മലപ്പുറത്ത് സദാചാര പോലീസ് ചമഞ്ഞ് ഒരു സംഘം ആളുകള്‍ 17കാരനെ മര്‍ദ്ദിച്ചതായി പരാതി. തൃപ്രങ്ങോട് കൈമലശ്ശേരി സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിയെയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. തിരൂരിലാണ് സംഭവം.

Also Read: സ്മാർട്ട് ഫോൺ വാങ്ങാനുള്ള സർക്കാരിന്റെ ‘വിദ്യാതരംഗിണി’ പദ്ധതി രാഷ്​ട്രീയക്കാരുടെ മക്കള്‍ക്ക് മാത്രമെന്ന് ആക്ഷേപം

കഴിഞ്ഞ മാസം അഞ്ചാം തീയതിയാണ് വിദ്യാര്‍ത്ഥിയ്ക്ക് മര്‍ദ്ദനമേറ്റത്. എന്നാല്‍ സദാചാര സംഘത്തിന്റെ ഭീഷണി ഉണ്ടായിരുന്നതിനാല്‍ വിദ്യാര്‍ത്ഥി സംഭവം വീട്ടുകാരെ അറിയിച്ചിരുന്നില്ല. പിന്നീട് വിദ്യാര്‍ത്ഥിയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ തിരൂര്‍ പോലീസില്‍ പരാതി നല്‍കി.

പരപ്പേരി സ്‌കൂളിന് സമീപത്തേയ്ക്ക് വിളിച്ചുവരുത്തി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചുവാങ്ങിയതായും പരാതിയുണ്ട്. സദാചാര സംഘത്തിന്റെ മര്‍ദ്ദനത്തില്‍ അടിവയറ്റില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആലത്തിയൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button