04 July Sunday

അഴിമതി ആരോപണം; കെ സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം

വെബ് ഡെസ്‌ക്‌Updated: Sunday Jul 4, 2021

തിരുവനന്തപുരം > കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം. വിജിലന്‍സ് ഡയറക്‌ട‌റാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അഴിമതി ആരോപിച്ച്‌ മുൻ ഡ്രൈവർ പ്രശാന്ത്‌ ബാബു നൽകിയ പരാതിയിലാണ്‌ അന്വേഷണം. കെ കരുണാകരൻ ട്രസ്‌റ്റുമായി ബന്ധപ്പെട്ട്‌ പണം തിരിമറി നടത്തിയെന്നായിരുന്നു പ്രശാന്ത്‌ ബാബുവിന്റെ പരാതി.

കണ്ണൂര്‍ ഡിസിസി ഓഫീസിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിദേശത്തുനിന്നുൾപ്പെടെ കോടിക്കണക്കിന്‌ രൂപ പിരിച്ചെടുത്തുവെന്നും ഇതിൽ തിരിമറി നടത്തിയിട്ടുണ്ടെന്നും ആരോപണമുണ്ട്‌. ഈ പണംകൊണ്ടണ്‌ സുധാകരൻ ആറ്‌ കോടി ചെലവിൽ ആഡംബര വീട്‌ പണികഴിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.

വലിയ രീതിയിലുള്ള ആക്ഷേപം സുധാകരനെതിരെ നേരത്തേതന്നെ മുതിർന്ന നേതാക്കൾ ആരോപിച്ചിരുന്നു. മമ്പറം ദിവകരനുൾപ്പെടെയുള്ള നേതാക്കൾ ഈ വിഷയം സംബന്ധിച്ച്‌ തുറന്നടിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top