05 July Monday

സുനില്‍ പി ഇളയിടത്തിന്റെ അമ്മ നിര്യാതയായി

വെബ് ഡെസ്‌ക്‌Updated: Sunday Jul 4, 2021

ഡി രമണി ദേവി

പറവൂര്‍ > കോട്ടുവള്ളി മുള്ളായപ്പിള്ളി വീട്ടില്‍ ഡി രമണി ദേവി (81) നിര്യാതയായി. പ്രശസ്ത ചിന്തകനും എഴുത്തുകാരനും പ്രഭാഷകനും കാലടി സംസ്‌കൃത സര്‍വ്വകലാശാല അധ്യാപകനുമായ ഡോ.സുനില്‍ പി ഇളയിടത്തിന്റെ അമ്മയാണ്. ചെറായി ആര്‍വിയുഎല്‍പി സ്‌കൂളിലെ റിട്ട.പ്രധാനാധ്യാപികയായിരുന്നു.

സംസ്‌കാരം തിങ്കളാഴ്ച 10ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ എം സി പങ്കജാക്ഷന്‍ ഇളയിടം. ഉഷ ആര്‍ ഇളയിടം (റിട്ട. അദ്ധ്യാപിക) മകളാണ്. മരുമക്കള്‍:  കെ എസ് കൃഷ്ണകുമാര്‍ (റിട്ട ഡെപ്യൂട്ടി ഓഫീസര്‍, ഫിനാന്‍സ്, ഫാക്റ്റ്) മീന എസ് (അധ്യാപിക, ശ്രീനാരായണ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്).
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top